Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

56കാരന്റെ വൃക്കയിൽ നിന്ന് 206 കല്ലുകൾ നീക്കം ചെയ്തു

56കാരന്റെ വൃക്കയിൽ നിന്ന് 206 കല്ലുകൾ നീക്കം ചെയ്തു

ന്യൂസ് ഡെസ്‌ക്‌

ഹൈദരാബാദ്: ഒരു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ അമ്പത്തിയാറുകാരന്റെ വൃക്കയിൽ നിന്ന് നീക്കം ചെയ്തത് 206 കല്ലുകൾ. നൽഗോണ്ട സ്വദേശിയായ വീരമല്ലയുടെ വൃക്കയിൽ നിന്നാണ് കല്ലുകൾ നീക്കം ചെയ്തത്.

ഹൈദരാബാദിലാണ് കീഹോൾ ശസ്ത്രക്രിയ നടന്നത്. അവയർ ഗ്ലെനീഗിൾസ് ഗ്ലോബൽ ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്.

നാട്ടിലെ ഡോക്ടർ മരുന്ന് നൽകിയിരുന്നെങ്കിലും പൂർണമായി ആശ്വാസം ലഭിച്ചിരുന്നില്ല. ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിൽ വേദന തുടർന്നതോടെയാണ് വിദഗ്ധ ചികിത്സ തേടിയത്.

ഹൈദരാബാദിലെ വിദഗ്ധ പരിശോധനയിലാണ് കല്ലുകൾ കണ്ടെത്തിയത്. അൾട്രാ സൗണ്ട് സ്‌കാൻ ഉൾപ്പെടെ വിവിധ പരിശോധനയിൽ വൃക്കയുടെ ഇടതുഭാഗത്ത് ഒന്നിലധികം കല്ലുകൾ കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വീരമല്ല സുഖംപ്രാപിച്ചുവരുന്നതായി ഡോക്ടർമാർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP