Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പരിശീലനത്തിനിടെ മലയാളിയായ സിആർപിഎഫ് ജവാൻ കുഴഞ്ഞുവീണു മരിച്ചു

പരിശീലനത്തിനിടെ മലയാളിയായ സിആർപിഎഫ് ജവാൻ കുഴഞ്ഞുവീണു മരിച്ചു

ന്യൂസ് ഡെസ്‌ക്‌

മേപ്പയൂർ: ബംഗളിൽ പരിശീലനത്തിനിടെ മലയാളിയായ സിആർപിഎഫ് ജവാൻ കുഴഞ്ഞുവീണു മരിച്ചു. അരിക്കുളം കാരയാട് സ്വദേശി നാഗത്ത് മീത്തൽ സുരേന്ദ്രന്റെ മകൻ സുധിൻ പ്രസാദ് (28) ആണ് മരിച്ചത്.

ഝാർഖണ്ഡിൽ ജോലി ചെയ്യവെ പ്രത്യേക പരിശീലനത്തിനായി ബംഗാളിൽ എത്തിയതായിരുന്നു. മൃതദേഹം ബുധനാഴ്ച പുലർച്ചെ നെടുമ്പാശേരി വിമാനത്തവളത്തിലെത്തും.

അവിടെനിന്ന് പ്രത്യേക വാഹനത്തിൽ 3 മണിക്ക് അരിക്കുളത്തെ നാഗത്ത് മീത്തൽ വീട്ടിൽ എത്തിച്ച് സൈനിക ബഹുമതികളോടെ സംസ്‌കരിക്കും. അച്ഛൻ: സുരേന്ദ്രൻ, അമ്മ: ഉഷ. ഭാര്യ: അതുല്ല്യ (കീഴരിയൂർ) സഹോദരൻ: സായൂജ് (ഇന്ത്യൻ ആർമി).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP