Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മമതയുടെ ദല്ലാൾ ഗോ ബാക്ക്; കൽക്കട്ട ഹൈക്കോടതിയിൽ കേസ് വാദിക്കാൻ എത്തിയ പി.ചിദംബരത്തിന് എതിരെ കോൺഗ്രസ് അഭിഭാഷകരുടെ പ്രതിഷേധം

മമതയുടെ ദല്ലാൾ ഗോ ബാക്ക്; കൽക്കട്ട ഹൈക്കോടതിയിൽ കേസ് വാദിക്കാൻ എത്തിയ പി.ചിദംബരത്തിന് എതിരെ കോൺഗ്രസ് അഭിഭാഷകരുടെ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: കൽക്കട്ട ഹൈക്കോടതിയിൽ കേസ് വാദിക്കാനെത്തിയ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം. കോൺഗ്രസ് അനുകൂല സംഘടനയിൽപ്പെട്ട അഭിഭാഷകരാണ് ചിദംബരത്തിനെതിരെ മമതയുടെ ദല്ലാളെന്ന മുദ്രാവാക്യം വിളികളുമായി എത്തിയത്.

കോടതിക്ക് പുറത്തിറങ്ങിയ ചിദംബരത്തെ അഭിഭാഷകർ കരിങ്കൊടി കാണിക്കുകയും ചെയ്തു.കെവന്റർ എന്ന കമ്പനിക്ക് വേണ്ടിയാണ് ചിദംബരം കോടതിയിൽ ഹാജരായത്. ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി ഈ കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. അത്തരമൊരു കമ്പനിക്ക് വേണ്ടിയെങ്ങനെയാണ് ചിദംബരം ഹാജരായതെന്ന് അഭിഭാഷകർ ചോദിക്കുന്നു.

ചിദംബരത്തിന്റെ നടപടി കേന്ദ്ര നേതൃത്വം പരിശോധിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. അതേസമയം, കോൺഗ്രസ് അഭിഭാഷകരുടേത് സ്വാഭാവികമായ പ്രതികരണമെന്ന് അധിർ രഞ്ജൻ ചൗധരി പ്രതികരിച്ചു. പ്രഫഷണൽ ലോകത്ത് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP