Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിയിൽ ബസുകളിൽ നിർമ്മാണ തൊഴിലാളികൾക്ക് സൗജന്യ യാത്രാ പദ്ധതി; സൗജന്യ ബസ് പാസ് നൽകുമെന്ന് ആംആദ്മി സർക്കാർ

ഡൽഹിയിൽ ബസുകളിൽ നിർമ്മാണ തൊഴിലാളികൾക്ക് സൗജന്യ യാത്രാ പദ്ധതി; സൗജന്യ ബസ് പാസ് നൽകുമെന്ന് ആംആദ്മി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബസുകളിൽ നിർമ്മാണ തൊഴിലാളികൾക്ക് സൗജന്യ യാത്ര ഒരുക്കുന്ന പദ്ധതിയുമായി ഡൽഹി സർക്കാർ. നിർമ്മാണ തൊഴിലാളികൾക്ക് സൗജന്യ ബസ് പാസ് നൽകാൻ ആംആദ്മി സർക്കാർ തീരുമാനിച്ചതായി ഡൽഹി ഉഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഡൽഹി സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ ഏതാനും തൊഴിലാളികൾക്ക് സിസോദിയ സൗജന്യ പാസ് വിതരണം ചെയ്തു.

10 ലക്ഷം തൊഴിലാളികൾ ഡൽഹിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ചടങ്ങിൽ സിസോസിദിയ പറഞ്ഞു. വിവിധ ക്ഷേമ പദ്ധതികളുടെ കീഴിൽ 600 കോടി രൂപ കെജ്രിവാൾ സർക്കാർ തൊഴിലാളികൾക്ക് വിതരണം ചെയ്തു. തൊഴിലാളികൾക്ക് രാജ്യത്ത് വിതരണം ചെയ്ത ഏറ്റവും ഉയർന്ന തുകയാണിതെന്നും ഇദ്ദേഹം പറഞ്ഞു.

എല്ലാ നിർമ്മാണ തൊഴിലാളികളും പ്രതിമാസം 1000 രൂപ മുതൽ 3000 രൂപ വരെയാണ് യാത്രക്കായി ചെലവിട്ടിരുന്നത്. എന്നാലിപ്പോൾ തൊഴിലാളികളുടെ യാത്രാക്കൂലി സൗജന്യമാക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ 10 ലക്ഷം തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP