Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മതേതരത്വം എന്നും കാത്തുസൂക്ഷിച്ച വ്യക്തി; ആത്മീയ നേതാവ്'; ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് രാഹുൽ ഗാന്ധി; പാണക്കാട് വീട്ടിലെത്തി

'മതേതരത്വം എന്നും കാത്തുസൂക്ഷിച്ച വ്യക്തി; ആത്മീയ നേതാവ്'; ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് രാഹുൽ ഗാന്ധി; പാണക്കാട് വീട്ടിലെത്തി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല, ആത്മീയ നേതാവ് കൂടിയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മതേതരത്വം എന്നും കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു അദേഹം. ഹൈദരലി തങ്ങൾ പിൻതുടർന്നിരുന്ന പാത അതേ രീതിയിൽ സാദിഖലി തങ്ങളും പിൻതുടരുമെന്ന് ഉറപ്പുണ്ടെന്നും രാഹുൽ പറഞ്ഞു.

രാഹുൽ ഗാന്ധി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തിയിരുന്നു. സോണിയാ ഗാന്ധിയുടെ അനുശോചനം രാഹുൽ ഗാന്ധി സാദിഖലി തങ്ങൾക്ക് കൈമാറി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ, എ ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവർ രാഹുലിനൊപ്പമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP