Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആനന്ദ് സുബ്രഹ്മണ്യത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി; മാർച്ച് 9 വരെ സിബിഐ കസ്റ്റഡിയിൽ തുടരും

ആനന്ദ് സുബ്രഹ്മണ്യത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി; മാർച്ച് 9 വരെ സിബിഐ കസ്റ്റഡിയിൽ തുടരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയ ഓഹരി വിപണി മുൻ ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫീസറായ ആനന്ദ് സുബ്രഹ്മണ്യത്തിന്റെ കസ്റ്റഡി കാലാവധി ഡൽഹി കോടതി നീട്ടി. ഇതോടെ സുബ്രഹ്മണ്യം മാർച്ച് ഒൻപത് വരെ സിബിഐ കസ്റ്റഡിയിൽ തുടരും.

ഫെബ്രുവരി 25ന് ചെന്നൈയിൽ നിന്നാണ് സുബ്രഹ്മണ്യത്തെ അറസ്റ്റ് ചെയ്തത്. എൻഎസ്ഇ മുൻ മാനേജിങ് ഡയറക്ടറും സിഇഒയുമായ ചിത്ര രാമകൃഷ്ണനും മുൻ സിഇഒയായ രവി നരേനും എതിരായ അന്വേഷണത്തിലെ കണ്ടെത്തലുകൾക്ക് പിന്നാലെയായിരുന്നു സുബ്രഹ്മണ്യത്തിന്റെ അറസ്റ്റ്. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മാനേജിങ് ഡയറക്ടറായിരിക്കെ ചിത്ര രാമകൃഷ്ണൻ പ്രവർത്തിച്ചത് അജ്ഞാതനായ യോഗിയുടെ നിർദ്ദേശ പ്രകാരമെന്ന് സെബിയുടെ അന്വേഷണ റിപ്പോർട്ട്.

സ്റ്റോക്ക് എക്‌സ്സ്‌ചേഞ്ചിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ നിയമനവും ശമ്പളവും വരെ ഹിമാലയത്തിലെ അജ്ഞാത യോഗിയുടെ നിർദ്ദേശ പ്രകാരമാണ് ചിത്ര രാമകൃഷ്ണൻ തീരുമാനിച്ചതെന്നും സെബിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്റ്റോക് എക്‌സ്‌ചേഞ്ച് തിരിമറി കേസിൽ മൂൻകൂർ ജാമ്യാപേക്ഷ ഡൽഹിയിലെ പ്രത്യേക സിബിഐ കോടതി തള്ളിയതിനു പിന്നാലെ ഞായറാഴ്ച ചിത്രയെ സിബിഐ അറസ്റ്റു ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP