Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുല്ലപ്പെരിയാർ: നാല് വിഷയങ്ങളിൽ ഇരുസംസ്ഥാനങ്ങൾക്കും യോജിപ്പ്; വിയോജിപ്പുള്ളവ പ്രത്യേകം കോടതിയിൽ അറിയിക്കും

മുല്ലപ്പെരിയാർ: നാല് വിഷയങ്ങളിൽ ഇരുസംസ്ഥാനങ്ങൾക്കും യോജിപ്പ്; വിയോജിപ്പുള്ളവ പ്രത്യേകം കോടതിയിൽ അറിയിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : മുല്ലപ്പെരിയാർ ഹർജികളിൽ കേരളത്തിനും തമിഴ്‌നാടിനും യോജിപ്പും വിയോജിപ്പുമുള്ള വിഷയങ്ങൾ പ്രത്യേകം സുപ്രീംകോടതിയെ അറിയിക്കും. സുപ്രീംകോടതി പരിഗണിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച് ഉന്നതതല യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ അടക്കമുള്ള നാല് വിഷയങ്ങൾ പരിഗണിക്കുന്നതിൽ ഇരു സംസ്ഥാനങ്ങൾക്കും യോജിപ്പുണ്ട്. അതേസമയം സുരക്ഷ അടക്കമുള്ള വിയോജിപ്പുള്ള വിഷയങ്ങൾ പ്രത്യേകം കോടതി അറിയിക്കാനും തീരുമാനമായി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും അഭിഭാഷകരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. എന്നാൽ കേന്ദ്ര പ്രതിനിധി യോഗത്തിൽ പങ്കെടുത്തില്ല.

ഫെബ്രുവരി രണ്ടാം വാരം അന്തിമവാദം ആരംഭിക്കാനിരിക്കെ സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് പരിഗണന വിഷയങ്ങളിൽ തീരുമാനമെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP