Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ്: മൂന്നാം ഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപി; 91 സ്ഥാനാർത്ഥികൾ; 13 മന്ത്രിമാർ വീണ്ടും ജനവിധി തേടും

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ്: മൂന്നാം ഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപി; 91 സ്ഥാനാർത്ഥികൾ; 13 മന്ത്രിമാർ വീണ്ടും ജനവിധി തേടും

മറുനാടൻ മലയാളി ബ്യൂറോ

ലക്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 91 സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കി. 13 മന്ത്രിമാർ പുതിയ ലിസ്റ്റിലുണ്ട്. അതേ സമയം എസ് പി വിട്ട് വന്ന അപർണ്ണ യാദവിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ പാർട്ടിയിൽ തർക്കം നിലനിൽക്കുകയാണ്. എംപി റീത്താ ബഹുഗുണ ജോഷിയുടെ മകൻ മയങ്ക് ജോഷി എസ്‌പിയുമായി ചർച്ച നടത്തി. സീറ്റു കിട്ടിയില്ലെങ്കിൽ ബിജെപി വിടുമെന്നാണ് മയങ്കിന്റെ നിലപാട്.

അയോധ്യയിലെ സിറ്റിങ് നിയമസഭാംഗത്തെയും നിലനിർത്തി. അയോധ്യയിൽ വേദ് പ്രകാശ് ഗുപ്ത വീണ്ടും ജനവിധി തേടും മന്ത്രി സിദ്ധാർത്ഥ് നാഥ് സിങ് അലഹബാദ് വെസ്റ്റ് സീറ്റിൽ മത്സരിക്കുമ്പോൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠി ദിയോറയിൽ നിന്ന് ജനവിധി തേടും.

സഹകരണമന്ത്രി മുകുത് ബിഹാരി വർമയെ ഒഴിവാക്കി. എന്നാൽ മകൻ ഗൗരവ് വർമ ബഹ്‌റൈച്ചിലെ കൈസർഗഞ്ച് മണ്ഡലത്തിൽ നിന്ന് മത്സരിക്കും. മന്ത്രി നന്ദ് ഗോപാൽ ഗുപ്ത അലഹബാദ് സൗത്തിൽ മത്സരിക്കും. കൃഷിമന്ത്രി സൂര്യ പ്രതാപ് ഷാഹിയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. അദ്ദേഹം പഥർദേവ സീറ്റിൽ ജനവിധി തേടും.

നിർമൽ വർമ (ബിസ്വാൻ), മായങ്കേശ്വർ സിങ് (തിലോയ്), അശോക് കോറി (സലോൺ-എസ്സി), ധീരേന്ദ്ര ബഹാദൂർ സിങ് (സരേണി), സുരേഷ് കുമാർ പാസി (ജഗദീഷ്പൂർ-എസ്സി), രാജേഷ് ഗൗതം (കദീപൂർ-എസ്സി), രാകേഷ് സച്ചൻ എന്നിവരും പട്ടികയിലുണ്ട്. രാമകേഷ് നിഷാദ് (തിൻഡ്വാരി), നാഗേഷ് പ്രതാപ് സിങ് (രാംപൂർ ഖാസ്) തുടങ്ങിയവരും പട്ടികയിലുണ്ട്.

കഴിഞ്ഞ ദിവസം ഹസ്തിനപുരിൽ സമ്മേളനത്തിൽ സംസാരിക്കവെ യുപി മുഖ്യമന്ത്രി ആദിത്യനാഥ്, മുൻ സർക്കാരിന്റെ മൊത്തം വാർഷിക ബജറ്റിന്റെ അത്രയും തുക ബിജെപി സർക്കാർ കർഷകരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് പറഞ്ഞു. എസ്‌പിയും ബിഎസ്‌പിയും സംസ്ഥാനം ഭരിച്ച 2003 മുതൽ 2017 വരെ നൽകിയ വീടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 43 ലക്ഷം വീടുകൾ പാവപ്പെട്ടവർക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ബിജെപിക്കെതിരെ ആരോപണവുമായി എസ് പി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. ഡൽഹിയിൽ നിന്ന് മുസഫർ നഗറിലേക്ക് പോകാൻ തന്നെ അനുവദിക്കുന്നില്ലെന്നാണ് അഖിലേഷ് യാദവ് പറയുന്നത്. ഡൽഹി വിമാനത്താവളത്തിൽ നിന്ന് തന്റെ ഹെലികോപ്റ്റർ അകാരണമായി വൈകിപ്പിക്കുന്നു. ബിജെപി ഗൂഢാലോചനയാണ് പിന്നിലെന്നും അഖിലേഷ് യാദവ് ആരോപിക്കുന്നു. ഡൽഹിയിൽ നിന്ന് ഹെലികോപ്റ്റർമാർഗം മുസഫർ നഗറിലെത്താനായിരുന്നു അഖിലേഷിന്റെ പദ്ധതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP