Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാഹം കഴിഞ്ഞ് ആറാം മാസം ഭർത്താവ് മരിച്ചു; വിധവയായ മരുമകളെ പഠിപ്പിച്ച് സ്‌കൂൾ ടീച്ചറാക്കി അമ്മായി അമ്മ: വീണ്ടും വിവാഹം കഴിപ്പിച്ചയച്ചും മരുമകൾക്ക് നന്മ ചൊരിഞ്ഞ് ഒരമ്മ

വിവാഹം കഴിഞ്ഞ് ആറാം മാസം ഭർത്താവ് മരിച്ചു; വിധവയായ മരുമകളെ പഠിപ്പിച്ച് സ്‌കൂൾ ടീച്ചറാക്കി അമ്മായി അമ്മ: വീണ്ടും വിവാഹം കഴിപ്പിച്ചയച്ചും മരുമകൾക്ക് നന്മ ചൊരിഞ്ഞ് ഒരമ്മ

സ്വന്തം ലേഖകൻ

ർതൃവീട്ടിലെ പീഡനത്തിന്റേയും ആത്മഹത്യകളുടേയും കഥകൾ കൊണ്ട് നിറയുകയാണ് കേരളം. ഭർത്താവ് കൂടെയുണ്ടായിട്ടും അമ്മായി അമ്മയിൽ നിന്നും പീഡനം ഏൽക്കേണ്ടി വരുന്നവർ നിരവധിയാണ്. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തയാവുകയാണ് ് രാജസ്ഥാനിലെ ശികാറിലുള്ള ഒരു അമ്മായി അമ്മ. വിവാഹിതനായി ആറാം മാസം മസ്തിഷ്‌കാഘാതത്തെ തുടർന്ന് മരിച്ച മകന്റെ ഭാര്യയെ നല്ല നിലയിൽ പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കിയ ശേഷം വീണ്ടും വിവാഹം ചെയ്തയച്ചു മാതൃകയായിരിക്കുകയാണ് ഈ അമ്മായി അമ്മ.

സുനിത എന്ന യുവതിക്കാണ് വിവാഹം കഴിഞ്ഞ് ആറു മാസങ്ങൾക്കകം ഭർത്താവിനെ നഷ്ടമായത്. ഏകാന്തതയിലേക്ക് പോയ അവളുടെ ജീവിതത്തിന് അന്നു മുതൽ താങ്ങും തണലുമായത് ഭർതൃമാതാവ് കമലാ ദേവി ആയിരുന്നു. ഒറ്റപ്പെടാതിരിക്കാൻ അവർ അവളെ വീണ്ടും പഠിപ്പിക്കാൻ തീരുമാനിച്ചു. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ബിരുദാനന്തര ബിരുദവും ബിഎഡും നേടാനും കമലാ ദേവി മരുമകൾ സുനിതയെ നിർബന്ധിച്ചു. കമലാദേവിയുടെ നിർബന്ധ പ്രകാരം സുനിത ഉപരിപഠനത്തിന് പോയി.

പഠനം പൂർത്തിയാക്കിയ ശേഷം സുനിതയ്ക്ക് ഒരു സ്‌കൂളിൽ അദ്ധ്യാപികയായി ജോലിയും ലഭിച്ചു. കമലാ ദേവിയും സ്‌കൂൾ ടീച്ചറാണ്. 2016ലാണ് കമലാ ദേവിയുടെ ഇളയമകൻ ശുഭം സുനിതയെ വിവാഹം കഴിക്കുന്നത്. തുടർന്ന് എംബിബിഎസ് പഠനത്തിനായി ശുഭം കിർഗിസ്ഥാനിലേക്കു പോയി. 2016 നവംബറിൽ മസ്തിഷ്‌കാഘാതത്തെ തുടർന്ന് ശുഭം മരിച്ചു. മകന്റെ മരണത്തോടെ ഒറ്റപ്പെട്ടു പോയ സുനിതയ്ക്ക് താങ്ങും തണലുമാകാൻ കമലാ ദേവി തീരുമാനിച്ചു. തന്റെ മകളെ പോലെ തന്ന അവർ സുനിതയെ സ്‌നേഹിച്ചു.

പിന്നീടുള്ള 5 വർഷം സ്വന്തം മക്കളേക്കാൾ കമലാദേവി സുനിതയെ സ്‌നേഹിക്കുകയും വേണ്ടതെല്ലാം നൽകി തുടർ പഠനത്തിനയക്കുകയും ചെയ്തു. പഠിച്ച് ജോലി ആയതോടെ സ്വന്തം മകളെ പോലെ സുനിതയെ നല്ല നിലയിൽ വിവാഹം കഴിച്ച് അയക്കാനും അവർ തീരുമാനിക്കുക ആിരുന്നുു. ഭോപ്പാലിൽ സിഎജി ഓഡിറ്ററായ മുകേഷാണ് സുനിതയുടെ കഴുത്തിൽ വീണ്ടും താലി ചാർത്തിയത്. നിരവധിപേർ സുനിതയുടെ വിവാഹത്തിൽ പങ്കെടുത്തു.

ഇതു മാത്രമല്ല, കടുത്ത സ്ത്രീധന വിരോധി കൂടിയാണ് കമലാ ദേവി. അവരുടെ മകൻ സുനിതയെ വിവാഹം കഴിച്ചപ്പോഴും കമലാ ദേവി സ്ത്രീധനം വാങ്ങിയില്ല. ഇപ്പോൾ സുനിതയെ മുകേഷിനു വിവാഹം കഴിച്ചു കൊടുത്തപ്പോഴും കമലാ ദേവി സ്ത്രീധനം വാഗ്ദാനം ചെയ്തില്ല. കമലാ ദേവിയുടെയും സുനിതയുടെയും കഥ എല്ലാവർക്കും മാതൃകയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP