Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202218Wednesday

ജെഎൻയു യൂണിവേഴ്‌സിറ്റിയിൽ പിഎച്ച്ഡി വിദ്യാർത്ഥിനിക്ക് പീഡനം; ഒരാൾ അറസ്റ്റിൽ

ജെഎൻയു യൂണിവേഴ്‌സിറ്റിയിൽ പിഎച്ച്ഡി വിദ്യാർത്ഥിനിക്ക് പീഡനം; ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു)യിൽ പിഎച്ച്ഡി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ കാമ്പസിൽ എത്തിയ 27കാരനാണ് പിടിയിലായത്. മൊബൈൽ റിപ്പയറിങ് കടയിൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശിയാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഇയാൾ മദ്യലഹരിയിലാണ് കൃത്യം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

ജനുവരി 17ന് രാത്രി 11.45ഓടെയാണ് സംഭവം നടന്നത്. വിദ്യാർത്ഥിനി ക്യാംപസിൽ നടക്കുന്നതിനിടെ ആളില്ലാത്ത സ്ഥലത്തുവച്ച് ഇയാൾ കയറി പിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടി ബഹളം വച്ചെങ്കിലും പെൺകുട്ടിയുടെ മൊബൈലുമായി ഇയാൾ ഓടി രക്ഷപ്പെട്ടു. മൊബൈൽ ഫോൺ പൊലീസ് തിരിച്ചെടുത്തു.

സംഭവം നടന്ന ദിവസം കടയുടമയോടൊപ്പം മദ്യപിച്ച ഇയാൾ വീട്ടിലെത്തി ഭാര്യയുമായി വഴക്കിട്ട ശേഷമാണ് ക്യാംപസിലെത്തിയത്. കുട്ടികൾക്ക് ടിക്കറ്റ് ബുക്ക് ചെയ്തു നൽകാൻ 2011 മുതൽ ഇയാൾ ക്യാംപസിലെത്താറുണ്ടെന്നാണ് വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP