Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബംഗാളെന്നാൽ നിങ്ങൾക്ക് അലർജിയാണോ? ഞങ്ങൾ നിങ്ങളെ സമ്മർദ്ദത്തിൽ ആക്കിയതിനാലാണ് നിങ്ങൾ ഡൽഹിയിൽ നേതാജിയുടെ പ്രതിമ നിർമ്മിക്കുന്നത്; കേന്ദ്രത്തിന് എതിരെ മമത ബാനർജി

ബംഗാളെന്നാൽ നിങ്ങൾക്ക് അലർജിയാണോ? ഞങ്ങൾ നിങ്ങളെ സമ്മർദ്ദത്തിൽ ആക്കിയതിനാലാണ് നിങ്ങൾ ഡൽഹിയിൽ നേതാജിയുടെ പ്രതിമ നിർമ്മിക്കുന്നത്; കേന്ദ്രത്തിന് എതിരെ മമത ബാനർജി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാളെന്നാൽ നിങ്ങൾക്ക് അലർജിയാണോയെന്ന് മമതാ ബാനർജി കേന്ദ്രത്തോടു ചോദിച്ചു.

ബംഗാളെന്നാൽ നിങ്ങൾക്ക് അലർജിയാണോ?. നിങ്ങൾ ബംഗാൾ ടാബ്ലോ നിരസിച്ചു... ഞങ്ങൾ നിങ്ങളെ സമ്മർദ്ദത്തിലാക്കിയതിനാലാണ് നിങ്ങൾ ഡൽഹിയിൽ നേതാജിയുടെ പ്രതിമ നിർമ്മിക്കുന്നത്. മമത പറഞ്ഞു.

നേതാജി എവിടെയാണെന്ന് ഇന്ന് പോലും ഞങ്ങൾക്ക് അറിയില്ല. അധികാരത്തിൽ വരുമ്പോൾ നേതാജിയെ കുറിച്ച് അന്വേഷിക്കുമെന്ന് ബിജെപി സർക്കാർ പറഞ്ഞിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ലെന്നും മമത വ്യക്തമാക്കി. ബംഗാൾ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ല. ഈ വസ്തുതയിൽ താൻ അഭിമാനിക്കുന്നുവെന്നും മമതാ ബാനർജി കൂട്ടിച്ചേർത്തു. നേരത്ത, നേതാജി സുഭാഷിന്റെ ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് മമത കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP