Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാർത്തികപ്പള്ളിയിൽ ചതുപ്പിനുള്ളിൽ അജ്ഞാത മൃതദേഹം; ഹരിപ്പാട് സ്വദേശിയുടേതെന്ന് സംശയം

കാർത്തികപ്പള്ളിയിൽ ചതുപ്പിനുള്ളിൽ അജ്ഞാത മൃതദേഹം; ഹരിപ്പാട് സ്വദേശിയുടേതെന്ന് സംശയം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കാർത്തികപ്പള്ളി വലിയ കുളങ്ങരയിൽ ചതുപ്പിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നല്ല പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസ് പരിശോധന തുടങ്ങി.

അതിനിടെ ഒക്ടോബർ 14ന് ഹരിപ്പാട് നിന്നും കാണാതായ നിർമ്മാണത്തൊഴിലാളി സേവ്യർ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണ്.

ജോലിക്കായി സേവ്യർ പ്രദേശത്ത് എത്തിയിരുന്നു. എന്നാൽ എങ്ങനെയാണ് ചതുപ്പിന്റെ പരിസരത്ത് എത്തിയതെന്ന് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നേരത്തെ സേവ്യറിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിക്ക് ശേഷവും ഇയാളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP