Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉത്തരാഖണ്ഡിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; 58 മണ്ഡലങ്ങളിലേക്കുള്ള ആദ്യപട്ടിക പുറത്തുവിട്ട് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

ഉത്തരാഖണ്ഡിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; 58 മണ്ഡലങ്ങളിലേക്കുള്ള ആദ്യപട്ടിക പുറത്തുവിട്ട് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

ന്യൂസ് ഡെസ്‌ക്‌

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ ആദ്യപട്ടികയാണ് പ്രഖ്യാപിച്ചത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയും മന്ത്രിസഭയിലെ 11 പേരും സംസ്ഥാന ബിജെപി അദ്ധ്യക്ഷനും തങ്ങളുടെ മണ്ഡലത്തിൽ നിന്ന് തന്നെ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടും.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഹ്ളാദ് ജോഷിയായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ 70 സീറ്റുകളിൽ 58 എണ്ണത്തിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി ധാമി ഖട്ടിമയിൽ നിന്ന് മത്സരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഹരിദ്വാറിൽ നിന്നാണ് പാർട്ടിയുടെ അദ്ധ്യക്ഷൻ മദൻ കൗശിക് മത്സരിക്കുന്നത്. സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ അഞ്ച് വനിതകളാണുള്ളത്. ഇനി ശേഷിക്കുന്ന 11 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP