Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷ തീരത്ത് ബാലസോറിലാണ് മിസൈൽ പരീക്ഷണം നടന്നത്. ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമാണ് മിസൈൽ.

നിയന്ത്രണ സംവിധാനം ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ മിസൈലിൽ ചേർത്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. അന്തർവാഹിനികളിൽ നിന്നോ കപ്പലുകളിൽ നിന്നോ യുദ്ധവിമാനങ്ങളിൽ നിന്നോ കരയിൽ നിന്നോ വിക്ഷേപിക്കാൻ ശേഷിയുള്ള സൂപ്പർസോണിക് മിസൈലാണിത്. സുഖോയ് യുദ്ധവിമാനങ്ങളിൽ നിന്നും മിസൈൽ വിക്ഷേപിക്കാം.

ബ്രഹ്‌മോസ് ക്രൂയിസ് മിസൈലിന്റെ നാവിക വകഭേദം ഇന്ത്യ അടുത്തിടെ ഐഎൻഎസ് വിശാഖപട്ടണത്തിൽ നിന്ന് പരീക്ഷിച്ചിരുന്നു. മിസൈലിന്റെ അണ്ടർവാട്ടർ പതിപ്പും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഇന്ത്യൻ അന്തർവാഹിനികളിൽ ഉപയോഗിക്കുന്നതിനൊപ്പം സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP