Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

12 മുതൽ 14 വരെ പ്രായ പരിധിയിലുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ; കുത്തിവെപ്പ് മാർച്ചോടെ തുടങ്ങിയേക്കും

12 മുതൽ 14 വരെ പ്രായ പരിധിയിലുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ; കുത്തിവെപ്പ് മാർച്ചോടെ തുടങ്ങിയേക്കും

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ 12 മുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിൻ കുത്തിവെപ്പ് മാർച്ചോടെ ആരംഭിക്കുമെന്ന് വാക്‌സിനേഷനുമായി ബന്ധപ്പെട്ട ദേശീയ ഉപദേശക സമിതിയുടെ ചെയർമാൻ എൻ.കെ അറോറ. 15-18 പ്രായപരിധിയിലുള്ള കുട്ടികൾക്കുള്ള വാക്‌സിൻ കുത്തിവെപ്പ് ജനുവരി അവസാനത്തോടെ പൂർത്താകുമെന്നാണ് കരുതുന്നത്.

ഇവർക്കുള്ള രാണ്ടാമത്തെ ഡോസ് വിതരണം ഫെബ്രുവരിയിൽ ആരംഭിക്കും. ജനുവരി മൂന്നിനാണ് 15-18 പ്രായപരിധിയിലുള്ള കുട്ടികൾക്കുള്ള വാക്‌സിൻ കുത്തിവെപ്പിന് രാജ്യത്ത് തുടക്കം കുറിച്ചത്.

അതേസമയം രാജ്യത്ത് വാക്സിൻ വിതരണം ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയായി. വാക്സിൻ വിതരണത്തിനായി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

വാക്സിൻ വിതരണം ഒരു വർഷം പിന്നിട്ടതിന്റെ ഓർമ്മയ്ക്കായി കേന്ദ്ര സർക്കാർ പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ സ്റ്റാമ്പ് പ്രകാശനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP