Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജെപിയിൽ നിന്ന് ഇനി ആരും വരേണ്ട; വാതിൽ കൊട്ടിയടച്ച് അഖിലേഷ് യാദവ്; പുതിയ തീരുമാനത്തിന് പിന്നിൽ എസ്‌പിയിൽ വിമത സ്വരം ഉയരുമെന്ന ഭയം

ബിജെപിയിൽ നിന്ന് ഇനി ആരും വരേണ്ട; വാതിൽ കൊട്ടിയടച്ച് അഖിലേഷ് യാദവ്; പുതിയ തീരുമാനത്തിന് പിന്നിൽ എസ്‌പിയിൽ വിമത സ്വരം ഉയരുമെന്ന ഭയം

മറുനാടൻ മലയാളി ബ്യൂറോ

 ലക്‌നൗ: ബിജെപിയിൽനിന്ന് രാജിവച്ചു വരുന്ന എംഎൽഎമാരേയും മന്ത്രിമാരേയും ഇനി സ്വീകരിക്കില്ലെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബിജെപിയിൽ നിന്ന് രാജിവച്ച് എത്തിയ മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യ ഉൾപ്പെടെയുള്ള ഏഴ് എംഎൽഎമാർക്ക് പാർട്ടി അംഗത്വം നൽകിയതിന് പിന്നാലെയാണ് അഖിലേഷിന്റെ പ്രഖ്യാപനം.

ബിജെപിയിൽ നിന്നുള്ള ഒരു എംഎൽഎയേയോ മന്ത്രിയേയോ ഇനി സ്വീകരിക്കുന്നതല്ല. ബിജെപിക്ക് അവരുടെ നേതാക്കൾക്ക് സീറ്റ് നിഷേധിക്കുകയോ നൽകുകയോ ചെയ്യാമെന്നും അഖിലേഷ് പറഞ്ഞു. സ്വാമി പ്രസാദ് മൗര്യയുടെ പാർട്ടി വിടലിന് പിന്നാലെ പത്ത് എംഎൽഎമാരാണ് ബിജെപിയിൽ നിന്ന് രാജിവച്ചത്. ഇതിൽ രണ്ട് മന്ത്രിമാരും ഉൾപ്പെടുന്നു. ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ അപ്നാ ദളിൽ നിന്നും രണ്ട് എഎംഎൽമാർ രാജിവച്ചിരുന്നു.

ബിജെപിയിൽ കൂട്ടത്തോടെ എത്തുന്ന നേതാക്കൾക്ക് സീറ്റ് നൽകിയാൽ എസ്‌പിയിൽ വിമത സ്വരം ഉയർന്നേക്കാം എന്നതാണ് അഖിലേഷിന്റെ പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് വിവരം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP