Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് ഏഴ് ദിവസത്തെ ക്വാറന്റൈൻ നിർബന്ധം; എട്ടാം ദിവസം രണ്ടാം വട്ടം ആർടിപിസിആറും

മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് ഏഴ് ദിവസത്തെ ക്വാറന്റൈൻ നിർബന്ധം; എട്ടാം ദിവസം രണ്ടാം വട്ടം ആർടിപിസിആറും

മറുനാടൻ മലയാളി ബ്യൂറോ

മംഗളൂരു: കോവിഡ് ഭീഷണി ഏറിയതോടെ കേരളത്തിൽനിന്നെത്തുന്ന വിദ്യാർത്ഥികൾക്ക് ഏഴു ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. കേരളത്തിൽനിന്ന് എത്തുന്നവർക്ക് 72 മണിക്കൂർ സമയപരിധിക്കുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഏഴുദിവസത്തെ നിർബന്ധിത ക്വാറന്റൈനുശേഷം എട്ടാംദിവസം വീണ്ടും ആർടിപിസിആർ പരിശോധന നടത്തണമെന്നും ഉത്തരവിൽ പറയുന്നു.

ജില്ലാ കൊറോണ മാർഗനിർദേശസമിതിയുടെ നിർദേശപ്രകാരമാണ് മലയാളി വിദ്യാർത്ഥികൾക്ക് വീണ്ടും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങളിലും അപ്പാർട്ട്മെന്റുകളിലും മാളുകളിലും പരിശോധനകൾ ശക്തമാക്കാനും തീരുമാനിച്ചു.

ക്വാറന്റൈനിൽ കഴിയുന്നവർ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. 15-18 പ്രായപരിധിയിലുള്ളവരുടെ വാക്സിനേഷൻ നടപടികൾ കൂടുതൽ വേഗത്തിലാക്കാനും തീരുമാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP