Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എ.ടി.എം. കൊള്ളയടിച്ച് 17 ലക്ഷം രൂപ കവർന്നു; പിന്നിൽ അഞ്ചംഗ മോഷണ സംഘം

എ.ടി.എം. കൊള്ളയടിച്ച് 17 ലക്ഷം രൂപ കവർന്നു; പിന്നിൽ അഞ്ചംഗ മോഷണ സംഘം

സ്വന്തം ലേഖകൻ

അമരാവതി: ആന്ധ്രാപ്രദേശിലെ കടപ്പ നഗരത്തിൽ എ.ടി.എം. കൊള്ളയടിച്ച് 17 ലക്ഷം രൂപ കവർന്നു. കെ.എസ്.ആർ.എം. എൻജിനീയറിങ് കോളേജിന് സമീപത്തെ എസ്.ബി.ഐയുടെ എ.ടി.എമ്മിൽ തിങ്കളാഴ്ച അർധരാത്രിക്കു ശേഷമാണ് സംഭവം.

എ.ടി.എമ്മിൽ പണം നിക്ഷേപിച്ചിരിക്കുന്ന ഭാഗം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റിയാണ് പണം തട്ടിയെടുത്തത്. അഞ്ചുപേരടങ്ങിയ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് വിവരം. സി.സി.ടി.വി. ക്യാമറകളിലേക്ക് എന്തോ ദ്രാവകം തളിച്ചതിനാൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല.

ചൊവ്വാഴ്ച രാവിലെ മോഷണം നടന്ന കാര്യം അറിഞ്ഞതിനു പിന്നാലെ ബാങ്ക് ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് വെങ്കട് ശിവ റെഡ്ഡി കൊള്ള നടന്ന സ്ഥലം സന്ദർശിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP