Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരുമാസത്തിനിടെ ആന്ധ്രപ്രദേശിൽ നശിപ്പിച്ചത് 5964.84 ഏക്കർ കഞ്ചാവ് കൃഷി; ആദിവാസി വിഭാഗങ്ങൾക്ക് മറ്റു ജീവിതമാർഗങ്ങൾ ഉറപ്പാക്കിയും പൊലീസിന്റെ 'ഓപ്പറേഷൻ പരിവർത്തന'

ഒരുമാസത്തിനിടെ ആന്ധ്രപ്രദേശിൽ നശിപ്പിച്ചത് 5964.84 ഏക്കർ കഞ്ചാവ് കൃഷി; ആദിവാസി വിഭാഗങ്ങൾക്ക് മറ്റു ജീവിതമാർഗങ്ങൾ ഉറപ്പാക്കിയും പൊലീസിന്റെ 'ഓപ്പറേഷൻ പരിവർത്തന'

ന്യൂസ് ഡെസ്‌ക്‌

അമരാവതി: നാട്ടുകാരുടെ സഹകരണത്തോടെ ആന്ധ്രപ്രദേശിൽ പൊലീസ് തുടക്കമിട്ട 'ഓപ്പറേഷൻ പരിവർത്തന'യിലൂടെ ഒരുമാസത്തിനിടെ സംസ്ഥാനത്ത് നശിപ്പിച്ചത് 5964.84 ഏക്കർ കഞ്ചാവ് കൃഷി. 'ഓപ്പറേഷൻ പരിവർത്തന'യുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി നടന്ന റെയ്ഡുകളിലാണ് വൻതോതിൽ കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തി നശിപ്പിച്ചത്. ഇത്രയും കഞ്ചാവിന് ഏകദേശം 1491 കോടി രൂപ വിലവരുമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം വിശാഖപട്ടണത്തിന് സമീപം നടന്ന റെയ്ഡിൽ മാത്രം 39 ഏക്കർ കഞ്ചാവ് തോട്ടമാണ് നശിപ്പിച്ചത്. സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ബ്യൂറോ, റവന്യൂ, ഫോറസ്റ്റ് വകുപ്പുകളുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെയാണ് കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ചത്.

36 ദിവസങ്ങൾക്കിടെ മുപ്പതിനായിരത്തിലേറെ കഞ്ചാവ് ചെടികൾ നശിപ്പിച്ചെന്നാണ് റിപ്പോർട്ട്. ഒഡീഷ അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലാണ് സംസ്ഥാനത്ത് വൻതോതിൽ കഞ്ചാവ് കൃഷി നടക്കുന്നത്. അതിനാൽ ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കൂടുതൽ റെയ്ഡുകൾ. കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിക്കുക മാത്രമല്ല, കഞ്ചാവ് കൃഷി ചെയ്യുന്ന ആദിവാസി വിഭാഗങ്ങൾക്ക് മറ്റു ജീവിതമാർഗങ്ങൾ ഉറപ്പുവരുത്തുന്നതും ഓപ്പറേഷൻ പരിവർത്തനയുടെ ഭാഗമാണ്.

ഒക്ടോബർ 31-നാണ് ആന്ധ്രാപ്രദേശ് പൊലീസ് ഓപ്പറേഷൻ പരിവർത്തനയ്ക്ക് തുടക്കംകുറിച്ചത്. കഞ്ചാവ് കൃഷി ചെയ്യുന്ന ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഈ പദ്ധതിക്ക് വലിയ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് സംസ്ഥാന എൻഫോഴ്സ്മെന്റ് വകുപ്പിന്റെ അവകാശവാദം.

കഞ്ചാവ് കൃഷി ചെയ്തിരുന്ന ആദിവാസികളിൽ ചിലർ സ്വമേധയാ കൃഷിയിൽനിന്ന് വിട്ടുനിന്നെന്നും ഇത് അവരിലുണ്ടായ മാറ്റം കാരണമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഓപ്പറേഷൻ പരിവർത്തനയുടെ ഭാഗമായി കൂടുതൽ കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തി നശിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ആന്ധ്രയിൽനിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അടുത്തിടെ കേരളത്തിൽ പലയിടത്തായി നടന്ന കഞ്ചാവ് വേട്ടകളിലെല്ലാം ആന്ധ്രയിൽനിന്നുള്ള കഞ്ചാവാണ് പിടികൂടിയിരുന്നത്. ഇതിൽ അപൂർവം ചില കേസുകളിൽ മാത്രമാണ് കേരള പൊലീസ് ആന്ധ്രയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. നക്സൽ, ആദിവാസി മേഖലകളിൽ കടന്നുചെന്ന് അന്വേഷണം നടത്താൻ കഴിയാത്തതും പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP