Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപിയെ തോൽപിച്ച മമതയുമായി സഹകരിക്കാൻ തയ്യാർ; ദീദിയെ സ്വാഗതം ചെയ്യുന്നു; കോൺഗ്രസിനെ ജനങ്ങൾ തള്ളിക്കളയുമെന്നും യുപിയിൽ ഒരു സീറ്റ് പോലും കിട്ടില്ലെന്നും അഖിലേഷ് യാദവ്

ബിജെപിയെ തോൽപിച്ച മമതയുമായി സഹകരിക്കാൻ തയ്യാർ; ദീദിയെ സ്വാഗതം ചെയ്യുന്നു; കോൺഗ്രസിനെ ജനങ്ങൾ തള്ളിക്കളയുമെന്നും യുപിയിൽ ഒരു സീറ്റ് പോലും കിട്ടില്ലെന്നും അഖിലേഷ് യാദവ്

മറുനാടൻ മലയാളി ബ്യൂറോ

 ലഖ്നൗ: ബംഗാളിൽ ബിജെപിയെ പരാജയപ്പെടുത്തിയ മമത ബാനർജിയുമായി സഹകരിക്കേണ്ട സാഹചര്യം വന്നാൽ അതിന് തയ്യാറാണെന്ന് സമാജ് വാദി പാർട്ടിനേതാവ് അഖിലേഷ് യാദവ്. മമതയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ജനങ്ങൾ ബിജെപിയെ തുടച്ചു നീക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശരിയായ സമയത്ത് സഖ്യം സംബന്ധിച്ച കാര്യങ്ങൾ മമതയുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ ജനങ്ങൾ തള്ളിക്കളയുമെന്നും ഉത്തർപ്രദേശിൽ ഒരു സീറ്റ് പോലും കിട്ടില്ലെന്നും അഖിലേഷ് പറഞ്ഞു. 2017ൽ എസ്‌പി കോൺഗ്രസുമായി സഹകരിച്ചുവെന്നും എന്നാൽ ജനങ്ങൾ കോൺഗ്രസിനെ തള്ളിക്കളഞ്ഞുവെന്നും അഖിലേഷ് പറഞ്ഞു.

പ്രിയങ്ക ഗാന്ധിയേയും അദ്ദേഹം വിമർശിച്ചു. ലഖിംപുറിൽ കർഷകർ കൊല്ലപ്പെട്ടപ്പോൾ അഖിലേഷ് യാദവ് എവിടെയായിരുന്നുവെന്നു ചോദിച്ച പ്രിയങ്ക കേന്ദ്രമന്ത്രിയുടെ മകനെതിരെ പ്രക്ഷോഭങ്ങളിൽ അഖിലേഷിന്റെ അസാന്നിധ്യത്തേയും ചോദ്യം ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP