Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദ്യാർത്ഥികൾക്ക് സൗജന്യ ടാബും സ്മാർട്ട് ഫോണും; പഠന നിലവാരം മെച്ചപ്പെടുത്താൻ പദ്ധതിയുമായി യുപി സർക്കാർ; വിതരണം ഉടൻ

വിദ്യാർത്ഥികൾക്ക് സൗജന്യ ടാബും സ്മാർട്ട് ഫോണും; പഠന നിലവാരം മെച്ചപ്പെടുത്താൻ പദ്ധതിയുമായി യുപി സർക്കാർ; വിതരണം ഉടൻ

ന്യൂസ് ഡെസ്‌ക്‌

ലഖ്നൗ: വിദ്യാർത്ഥികൾക്ക് സൗജന്യമായി സ്മാർട്ട് ഫോണും ടാബ്ലറ്റുകളും വിതരണം ചെയ്യാൻ ഉത്തർ പ്രദേശ് സർക്കാർ. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനാണ് പദ്ധതി നടപ്പാക്കുന്നത്. ഒക്ടോബർ അഞ്ചിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ച പദ്ധതി ഡിസംബർ പകുതിയോടെ ആരംഭിക്കും.

4700 കോടി രൂപ വില വരുന്ന സ്മാർട്ട് ഫോണുകളും ടാബുകളും വാങ്ങാൻ സംസ്ഥാന സർക്കാർ ടെൻഡർ ക്ഷണിച്ചിരുന്നു. സാംസങ്, ലാവ, വിഷ്ടെൽ, എയ്സർ തുടങ്ങിയ പ്രമുഖ കമ്പനികൾ ടെൻഡറിൽ പങ്കെടുത്തിട്ടുണ്ട്. 2500 കോടി രൂപ ടാബുകൾ വാങ്ങാനും 2200 കോടി രൂപ സ്മാർട്ട് ഫോണിനുമായാണ് സർക്കാർ നീക്കിവെച്ചത്. ആദ്യഘട്ടത്തിൽ ഏകദേശം അഞ്ച് ലക്ഷം മൊബൈൽ ഫോണുകളും രണ്ടര ലക്ഷം ടാബുകളും വേണ്ടിവരുമെന്നാണ് കണക്ക്. ഡിസംബർ ആദ്യ വാരത്തിൽ നിർമ്മാണ ഓർഡർ നൽകുമെന്നും ഡിസംബർ 15ഓടെ വിതരണം തുടങ്ങുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സ്മാർട്ട് ഫോണുകളും ടാബുകളും വിതരണം ചെയ്യാനായി ഡിജി ശക്തി എന്ന പോർട്ടൽ ആരംഭിച്ചെന്നും സർക്കാർ അറിയിച്ചു. രജിസ്ട്രേഷൻ മുതൽ വിതരണമടക്കം എല്ലാം സൗജന്യമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കോളേജ് അധികൃതർ വിദ്യാർത്ഥികളുടെ വിവരങ്ങൾ പോർട്ടലിൽ ചേർക്കാനായി സർവകലാശാലകൾക്ക് കൈമാറണം. തിങ്കളാഴ്ച വരെ 27 ലക്ഷം വിദ്യാർത്ഥികൾ പോർട്ടലിൽ രജിസ്റ്റർ ചെയ്തു. ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, പാരാമെഡിക്കൽ, നഴ്സിങ്, മറ്റ് നൈപുണ്യ വികസന വിദ്യാർത്ഥികൾക്കാണ് സൗജന്യമായി ഫോണും ടാബും നൽകുക.

ആവശ്യമായ ഫോണുകളുടെയും ടാബുകളുടെയും നിർമ്മാണത്തിന്റെ 40 ശതമാനം ഡിസംബറിനുള്ളിലും ബാക്കി വരുന്ന രണ്ട് മാസത്തിനുള്ളിലും പൂർത്തിയാക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അടുത്ത വർഷമാണ് ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP