Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്‌ഫോടന സമാനമായ ഉഗ്രശബ്ദം; ബെംഗളൂരു നഗരം നടുങ്ങി

സ്‌ഫോടന സമാനമായ ഉഗ്രശബ്ദം; ബെംഗളൂരു നഗരം നടുങ്ങി

സ്വന്തം ലേഖകൻ

ബെംഗളൂരു: സ്‌ഫോടന സമാനമായ ഉഗ്രശബ്ദത്തിൽ ബെംഗളൂരു നരഗം നടുങ്ങി വിറച്ചു. ഹെമിംഗപുര, കെങ്കേരി, ജ്ഞാനഭാരതി, രാജരാജേശ്വരി നഗർ, കഗ്ഗലിപുര തുടങ്ങിയ പ്രദേശങ്ങളിലാണ് ജൂലൈയിലേതു പോലെ വീണ്ടും ഉഗ്രശബ്ദം അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്‌ഫോടനസമാനമായ ശബ്ദം കേട്ടത്. കെട്ടിടങ്ങളിലെ ജനൽപാളികളിലും മറ്റും ഇതിന്റെ പ്രകമ്പനവുമുണ്ടായി. ഭൂചലനമുണ്ടായിട്ടില്ലെന്നു കർണാടക ദുരന്ത നിവാരണകേന്ദ്രവും സ്‌ഫോടനമുണ്ടായിട്ടില്ലെന്നു പൊലീസും അറിയിച്ചു.

സമാന പ്രകമ്പന ശബ്ദം 2020 മേയിലും ഉണ്ടായിരുന്നു. ശബ്ദവേഗത്തെ മറികടന്ന് സൂപ്പർ സോണിക് യുദ്ധവിമാനങ്ങൾ പറക്കുമ്പോൾ വായുവിലുണ്ടാകുന്ന തരംഗ വിസ്‌ഫോടനം (സോണിക് ബൂം) ആണിതെന്ന് സമൂഹമാധ്യമങ്ങളിൽ പരക്കെ ചർച്ചയുയർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP