Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബെംഗളൂരുവിൽ വീണ്ടും ദുരൂഹമായ ഉഗ്രശബ്ദം കേട്ടതായി പ്രദേശവാസികൾ; ശബ്ദത്തിന്റെ ഉറവിടം തിരിച്ചറിഞ്ഞില്ല; ഭൂമികുലുക്കമല്ലെന്ന് അധികൃതർ

ബെംഗളൂരുവിൽ വീണ്ടും ദുരൂഹമായ ഉഗ്രശബ്ദം കേട്ടതായി പ്രദേശവാസികൾ; ശബ്ദത്തിന്റെ ഉറവിടം തിരിച്ചറിഞ്ഞില്ല; ഭൂമികുലുക്കമല്ലെന്ന് അധികൃതർ

ന്യൂസ് ഡെസ്‌ക്‌

ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിന് സമീപം വീണ്ടും ദുരൂഹമായ ഉഗ്രശബ്ദം കേട്ടതായി പ്രദേശവാസികൾ. കഴിഞ്ഞ വർഷം മേയിലും ഈ വർഷം ജൂലായിലും സമാനമായ ശബ്ദങ്ങൾ ബെംഗലൂരുവിൽ കേട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഭൂമികുലുക്കമല്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.

എന്നാൽ ശബ്ദത്തിന്റെ ഉറവിടം കൃത്യമായി തിരിച്ചറിയാൻ ഇതുവരെ അധികാരികൾക്ക് സാധിച്ചിട്ടില്ല. ബെംഗളൂരുവിലെയും ബിഡദി അടക്കമുള്ള സമീപ പ്രദേശങ്ങളിലെയും നിരവധി താമസക്കാർ രാവിലെ നഗരത്തിൽ വലിയ ശബ്ദം കേട്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി ക്വാറി ബിസിനസ്സുകളുടെ കേന്ദ്രമാണ് ബിഡദി എന്നതും ശ്രദ്ധേയമാണ്.

പ്രദേശത്ത് സ്ഫോടനമൊന്നും ഉണ്ടായിട്ടില്ലെന്ന് ലോക്കൽ പൊലീസ് അറിയിച്ചു. അതേസമയം, സ്ഫോടനം പോലുള്ള ശബ്ദം കേട്ടതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തങ്ങളുടെ നിരീക്ഷണ ഉപകരണങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പറഞ്ഞു.

പ്രസ്തുത കാലയളവിൽ ഭൂകമ്പം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ തങ്ങളുടെ ഭൂകമ്പ നിരീക്ഷണശാലകളിൽ നിന്ന് ഡാറ്റ വിശകലനം ചെയ്തെന്നും പ്രാദേശിക ഭൂചലനത്തിന്റെയോ ഭൂകമ്പത്തിന്റെയോ യാതൊരു സൂചനയും ഡാറ്റകളിൽ കാണിക്കുന്നില്ലെന്നും ഒരു ഔദ്യോഗിക പ്രസ്താവനയിൽ കർണാടക പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പറഞ്ഞു.

ഹെമ്മിഗെപുര, കെങ്കേരി, ജ്ഞാനഭാരതി, രാജേശ്വരി നഗർ, കഗ്ഗലിപുര എന്നിവിടങ്ങളിലെ നിവാസികളാണ് ദുരൂഹമായ ശബ്ദം റിപ്പോർട്ട് ചെയ്തതെന്നും കെഎസ്എൻഡിഎംസി അറിയിച്ചു.

ഈ വർഷം ജൂലൈയിൽ, ബംഗളൂരുവിലെ സർജാപൂർ, ജെപി നഗർ, ബെൻസൻ ടൗൺ, ഉൽസൂർ, ഐഎസ്ആർഒ ലേഔട്ട്, എച്ച്എസ്ആർ ലേഔട്ട് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിലെ നിവാസികൾ തങ്ങൾ ഉച്ചത്തിലുള്ള സ്ഫോടന ശബ്ദം കേട്ടതായി അവകാശപ്പെട്ടിരുന്നു. അത് 'സോണിക് ബൂം' ആണെന്ന നിഗമനത്തിലാണ് പിന്നീട് എത്തിയത്. ശബ്ദത്തേക്കാൾ വേഗത്തിൽ ചലിക്കുന്ന ഒരു വസ്തു സൃഷ്ടിക്കുന്ന ശബ്ദത്തെയാണ് സോണിക് ബൂം എന്ന് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP