Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യസമരത്തെയും കുറിച്ച് അപകീർത്തികരമായ പരാമർശം: കങ്കണയ്ക്ക് എതിരെ പൊലീസിൽ പരാതി

രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യസമരത്തെയും കുറിച്ച് അപകീർത്തികരമായ പരാമർശം: കങ്കണയ്ക്ക് എതിരെ പൊലീസിൽ പരാതി

മറുനാടൻ മലയാളി ബ്യൂറോ

ഗുവാഹത്തി: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയെയും സ്വാതന്ത്ര്യസമരത്തെയും കുറിച്ചുള്ള അപകീർത്തികരമായ പരാമർശം നടത്തിയ ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരേ അസമിലെ കോൺഗ്രസ് നേതൃത്വം പൊലീസിൽ പരാതി നൽകി.

നടിക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഗുവാഹത്തിയിലെ ദിസ്പുർ പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയിലെ ആവശ്യം. അസമിലെയും രാജ്യത്തെയും സ്വാതന്ത്ര്യസമരസേനാനികളെ അപഹസിക്കുന്നതാണ് നടിയുടെ പരാമർശമെന്നും പരാതിയിലുണ്ട്.

എന്നാൽ നടിക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. 2014 ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷമാണ് രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് നടി കഴിഞ്ഞദിവസം പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP