Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കശ്മീരിൽ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടൽ; ഒരു സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റു

കശ്മീരിൽ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടൽ; ഒരു സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റു

ന്യൂസ് ഡെസ്‌ക്‌

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്. ഭീകരൻ ഒളിവിൽ കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനക്കിടെയാണ് വെടിവെയ്പ് ഉണ്ടായത്. ഓൾഡ് ശ്രീനഗർ സിറ്റിയിലെ ജമാലത്ത പ്രദേശത്തായിരുന്നു പരിശോധന. വെടിവെയ്‌പ്പ് ആരംഭിച്ചതോടെ പ്രദേശമാകെ സൈന്യം വളഞ്ഞു.

ഒരാഴ്ചക്കിടെ രണ്ടാമത്തെ തവണയാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കശ്മീരിൽ ആക്രമണമുണ്ടാകുന്നത്. ശ്രീനഗറിൽ ബതാമലൂ പ്രദേശത്ത് ഇത്തരത്തിലുണ്ടായ ഏറ്റുമുട്ടലിൽ 29കാരനായ പൊലീസുകാരൻ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കശ്മീരികൾക്ക് നേരെയും ആക്രമണങ്ങൾ രൂക്ഷമാണ്. 11 പ്രദേശവാസികളാണ് അടുത്തിടെ കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികളായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP