Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാക്കിസ്ഥാനു വേണ്ടി ചാര പ്രവർത്തി; ഗുജറാത്തിൽ ബിഎസ്എഫ് ജവാൻ അറസ്റ്റിൽ

പാക്കിസ്ഥാനു വേണ്ടി ചാര പ്രവർത്തി; ഗുജറാത്തിൽ ബിഎസ്എഫ് ജവാൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഭുജ്: പാക്കിസ്ഥാനു വേണ്ടി ചാരപ്രവൃത്തി നടത്തിയിരുന്ന ബിഎസ്എഫ് ജവാനെ ഗുജറാത്തിൽ നിന്നും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ഭുജ് ബറ്റാലിയനിൽ വിന്യസിച്ചിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥനായ മുഹമ്മദ് സജ്ജാദാണ് അറസ്റ്റിലായത്. ചാരപ്രവർത്തനം നടത്തി പാക്കിസ്ഥാന് രഹസ്യ വിവരങ്ങൾ വാട്ട്‌സ്ആപ്പ് വഴി കൈമാറിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

രജൗരി ജില്ലയിലെ സരോല ഗ്രാമത്തിൽ നിന്നുള്ളയാളാണ് അറസ്റ്റിലായ മുഹമ്മദ് സജ്ജാദ്. ഇയാൾ കൈമാറിയിരുന്ന വിവരങ്ങൾക്ക് സഹോദരൻ വാജിദിന്റെയും സുഹൃത്തായ ഇഖ്ബാലിന്റെയും അക്കൗണ്ടുകളിലേക്കാണ് പാക്കിസ്ഥാനിൽ നിന്ന് പണം എത്തിയിരുന്നത്. 2021 ജൂലായിൽ ഭുജിലെ 74 ബിഎസ്എഫ് ബറ്റാലിയനിൽ വിന്യസിച്ചയാളാണ് മുഹമ്മദ് സജ്ജാദെന്ന് എടിഎസ് പ്രസ്താവനയിൽ പറഞ്ഞു. ഭുജിലെ ബിഎസ്എഫ് ആസ്ഥാനത്തുവച്ചാണ് സജ്ജാദിനെ അറസ്റ്റ് ചെയ്തത്. 2012ലാണ് സജ്ജാദ് ബിഎസ്എഫിൽ കോൺസ്റ്റബിളായി ചേർന്നത്.

തെറ്റായ ജനനത്തീയതി നൽകി സജ്ജാദ് ബിഎസ്എഫിനെ തെറ്റിദ്ധരിപ്പിച്ചതായും എടിഎസ് ഉദ്യോഗസ്ഥർ പറയുന്നു. സജ്ജാദിന്റെ ആധാർ കാർഡ് അനുസരിച്ച് 1992 ജനുവരി ഒന്നിനാണ് ജനനം. എന്നാൽ അയാളുടെ പാസ്പോർട്ട് വിശദാംശങ്ങളിൽ ജനനത്തീയതി 1985 ജനുവരി 30 ആണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എടിഎസ് പറഞ്ഞു. സജ്ജാദിന്റെ പക്കൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ, സിം കാർഡുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP