Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നരസിംഹ റാവു ശ്രമിച്ചു; എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെങ്കിലും അവസാന നിമിഷം പിന്മാറി: വെളിപ്പെടുത്തലുമായി ആശിഷ് റേ

സുഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നരസിംഹ റാവു ശ്രമിച്ചു; എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെങ്കിലും അവസാന നിമിഷം പിന്മാറി: വെളിപ്പെടുത്തലുമായി ആശിഷ് റേ

സ്വന്തം ലേഖകൻ

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നരസിംഹ റാവു ശ്രമിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി നേതാജിയുടെ പിൻതലമുറക്കാരനും എഴുത്തുകാരനുമായ ആശിഷ് റേ. ജപ്പാനിലെ ബുദ്ധക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം ഇന്ത്യയിലേക്കു കൊണ്ടുവരാനുള്ള ഒരുക്കങ്ങളെല്ലാം 1990കളിൽ നരസിംഹറാവു സർക്കാർ പൂർത്തിയാക്കിയിരുന്നു. എന്നാൽ കലാപമുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന് അവസാനനിമിഷം പിന്മാറിയെന്നും അദ്ദേഹം പറയുന്നു.

ചിതാഭസ്മം കൊണ്ടുവരുന്നതു സംബന്ധിച്ച കാര്യങ്ങൾ നോക്കാൻ പ്രണബ് മുഖർജി ഉൾപ്പെടെയുള്ളർ അംഗമായ ഉന്നതതല സമിതിയെ പ്രധാനമന്ത്രി റാവു ചുമതലപ്പെടുത്തി. എന്നാൽ, ചിതാഭസ്മം കൊണ്ടുവന്നാൽ, നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകളും വിവാദങ്ങളും കാരണം കൊൽക്കത്തയിൽ കലാപമുണ്ടാകുമെന്നു രഹസ്യാന്വേഷണ റിപ്പോർട്ട് ലഭിച്ചു. അതോടെ റാവു ആ ഉദ്യമത്തിൽനിന്നു പിന്മാറി. ഇന്ത്യ-ജപ്പാൻ സമുറായ് സെന്ററും വിദേശകാര്യ വകുപ്പും ചേർന്നു സംഘടിപ്പിച്ച ആസാദ് ഹിന്ദ് സർക്കാർ 78-ാം വാർഷികച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു ആശിഷ് റേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP