Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുദ്ധോപകരണങ്ങളുടെ കയറ്റുമതി; ഇന്ത്യ 25ാം സ്ഥാനം കൈവരിച്ചെന്ന് രാജ്നാഥ് സിങ്

യുദ്ധോപകരണങ്ങളുടെ കയറ്റുമതി; ഇന്ത്യ 25ാം സ്ഥാനം കൈവരിച്ചെന്ന് രാജ്നാഥ് സിങ്

ന്യൂസ് ഡെസ്‌ക്‌

ബെംഗളൂരു: യുദ്ധോപകരണങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ 25ാം സ്ഥാനമെന്ന നേട്ടം കൈവരിച്ചെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2020 ലെ റിപ്പോർട്ട് പ്രകാരമാണ് ഇത് വ്യക്തമാക്കിയത്.

യുദ്ധോപകരണങ്ങളുടെ കാര്യപ്രാപ്തി, നിലവാരത്തിലൂള്ള വർദ്ധനവ് എന്നിവയാണ് കയറ്റുമതിലൂടെ ലക്ഷ്യമിടുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഡിപിഎസ് യുവിന്റെ പരിപാടിയിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബെംഗളൂരുവിൽ എത്തിയതാണ് രാജ്നാഥ് സിങ്.

വസ്തുക്കളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയെ ആഗോള പ്രതിരോധ വിതരണ ശൃംഖലയുടെ ഭാഗമാക്കാൻ 2024-25 ഓടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 35,000 കോടി രൂപയുടെ കയറ്റുമതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP