Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെളിവുകളോടെ കള്ളനെ എത്തിച്ചത് പൊലീസ് സ്‌റ്റേഷനിൽ; ബസ് പൊലീസ് സ്‌റ്റേഷനിൽ എത്തിയതോടെ ഇറങ്ങിയോടിയ കള്ളനെ പിടികൂടി മലയാളികൾ

തെളിവുകളോടെ കള്ളനെ എത്തിച്ചത് പൊലീസ് സ്‌റ്റേഷനിൽ; ബസ് പൊലീസ് സ്‌റ്റേഷനിൽ എത്തിയതോടെ ഇറങ്ങിയോടിയ കള്ളനെ പിടികൂടി മലയാളികൾ

സ്വന്തം ലേഖകൻ

കോയമ്പത്തൂർ: കോയമ്പത്തൂരിലെ മലയാളിയുടെ കമ്പ്യൂട്ടർ സർവീസ് സെന്ററിൽ കയറിയ മോഷ്ടാവിനെ സൂത്രത്തിൽ എത്തിച്ചത് പൊലീസ് സ്റ്റേഷനിൽ. ഉറക്കത്തിനിടെ ബസ് എത്തിയത് പൊലീസ് സ്‌റ്റേഷനിലാണെന്ന് മനസ്സിലായതോടെ ഇറങ്ങിയോടിയ മോഷ്ടാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചതും മലയാളികൾ. കോയമ്പത്തൂർ വിമാനത്താവളത്തിനടുത്തുള്ള സിട്ര ബസ് സ്റ്റോപ്പിലെ കമ്പ്യൂട്ടർ സെന്ററിൽ മോഷ്ടിക്കാൻ കയറിയ ഗണപതി മാനഗർ ഭാരതി നഗർ സ്വദേശി ശരവണ (59) നെ പൊലീസ് അറസ്റ്റ് ചെയ്തു.

എട്ടോളം മോഷണക്കേസുകളിൽ പ്രതിയായ ശരവണൻ ജാമ്യത്തിലിറങ്ങിയാണ് മലപ്പുറം സ്വദേശിയും നീലാമ്പൂരിലെ അപ്പാർട്ട്മെന്റിലെ താമസക്കാരനുമായ സിദ്ദിഖിന്റെ കടയിൽ പുലർച്ചെ മോഷ്ടിക്കാൻ കയറിയത്. കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ മൊബൈലിൽ കൂടി ഇടയ്ക്കിടെ കാണുന്ന സിദ്ദിഖ് ചൊവ്വാഴ്ച പുലർച്ചെ നോക്കുമ്പോൾ കടയ്ക്കകത്ത് ആളെ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ സുഹൃത്തും അയൽക്കാരനുമായ മാനന്തവാടി തവിഞ്ഞാൽ സ്വദേശി വിൽസൺ തോമസുമായി സ്ഥലത്തെത്തി.

മോഷണ മുതൽ ഒന്നും ലഭിക്കാത്ത ശരവണൻ, ആയുധങ്ങളുമായി ബസ്സിൽ കയറുന്നത് ഇവർ കണ്ടു. ഉടൻതന്നെ അതേ ബസ്സിൽ കയറി ഡ്രൈവറോട് മോഷ്ടാവ് ബസ്സിൽ ഉണ്ടെന്നും പീളമേട് പൊലീസ് സ്റ്റേഷനിൽ വണ്ടി എത്തിക്കണമെന്നും അഭ്യർത്ഥിച്ചതോടെ ബസ്സ് നേരെ സ്റ്റേഷനുമുന്നിൽ നിർത്തി. ഇതോടെ ഇറങ്ങിയോടാൻ ശ്രമിച്ച മോഷ്ടാവിനെ സിദ്ദിഖും വിൽസണും അല്പം ബലം പ്രയോഗിച്ച് കീഴടക്കി പൊലീസിനെ ഏൽപ്പിച്ചു. ഇയാളിൽനിന്ന് മൂർച്ചയേറിയ ആയുധങ്ങൾ കണ്ടെടുത്തു. തെളിവുകളോടെ കുറ്റവാളിയെ സ്റ്റേഷനിലെത്തിച്ച് ഹാജരാക്കിയ ഇരുവരെയും പൊലീസ് അഭിനന്ദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP