Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രോഗിയായ പിതാവിനു വൃക്ക ദാനം ചെയ്യാൻ പ്രതിക്ക് അനുമതി; മധ്യപ്രദേശ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയപ്പോൾ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

രോഗിയായ പിതാവിനു വൃക്ക ദാനം ചെയ്യാൻ പ്രതിക്ക് അനുമതി; മധ്യപ്രദേശ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയപ്പോൾ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വൃക്ക രോഗിയായ പിതാവിനു വൃക്ക ദാനം ചെയ്യാൻ ജയിൽ പുള്ളിക്ക് സുപ്രീം കോടതിയുടെ അനുമതി. ലഹരിമരുന്നു കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതിക്കാണ് പിതാവിന്റെ ജീവൻ രക്ഷിക്കാൻ വൃക്ക ദാനത്തിന് അനുമതി നൽകിയത്. പ്രതിയെ ആവശ്യമായ വൈദ്യപരിശോധനയ്ക്കായി ജയിലിൽനിന്ന് ആശുപത്രിയിലേക്കു കൊണ്ടു പോകാൻ സുപ്രീം കോടതി അനുവദിച്ചു.

വൃക്ക ദാനം ചെയ്യാൻ ആരോഗ്യവാനാണെന്നു കണ്ടെത്തിയാൽ മധ്യപ്രദേശ് ഹൈക്കോടതി മുൻപാകെ ഇടക്കാല ജാമ്യത്തിന് അപേക്ഷിക്കാനും സുപ്രീം കോടതി നിർദേശിച്ചു. പിതാവിനു വൃക്കദാനം ചെയ്യാനായി മധ്യപ്രദേശ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

പിതാവിനെ പരിചരിക്കാൻ പ്രതിക്കു സഹോദരങ്ങൾ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. എന്നാൽ, മാതാപിതാക്കളെ പരിചരിക്കുക എന്നത് ഒരു കാര്യമാണ്. എന്നാൽ അവർക്കു വൃക്ക ദാനം ചെയ്യുക എന്നത്, അതും വിവാഹിതരായ മക്കൾ അവരുടെ പങ്കാളിയുടെയും മക്കളുടെയോ എതിർപ്പിനെയും മറികടന്നു ചെയ്യുന്നതു മറ്റൊരു കാര്യമാണെന്നും ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ജെ.കെ.മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

മെഡിക്കൽ രേഖകളുടെ അടിസ്ഥാനത്തിൽ ഹർജിക്കാരന്റെ പിതാവിന്റെ ജീവൻ നിലനിർത്താൻ വൃക്ക മാറ്റിവയ്ക്കൽ അനിവാര്യമാണെന്നും കോടതി പറഞ്ഞു. കേസിന്റെ വിചാരണ വേഗത്തിലാക്കാനും 6 മാസത്തിനകം തീർപ്പാക്കാനും വിചാരണ കോടതിക്കു ബെഞ്ച് നിർദ്ദേശം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP