Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീയോട് അപരമര്യാദയായി പെരുമാറി; യുവാവ് ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രം ആറു മാസം സൗജന്യമായി അലക്കി നൽകണമെന്ന് കോടതി

സ്ത്രീയോട് അപരമര്യാദയായി പെരുമാറി; യുവാവ് ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രം ആറു മാസം സൗജന്യമായി അലക്കി നൽകണമെന്ന് കോടതി

സ്വന്തം ലേഖകൻ

പട്ന: സ്ത്രീയോട് അപരമര്യാദയായി പെരുമാറിയ യുവാവിന് അപൂർവ ശിക്ഷ വിധിച്ച് കോടതി. യുവാവ് താമസിക്കുന്ന ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടേയും വസ്ത്രങ്ങൾ ആറുമാസക്കാലം സൗജ്യന്യമായി അലക്കി തേച്ചു കൊടുക്കാനാണ് ജാമ്യ വ്യവസ്ഥയായി കോടതി ഉത്തരവിട്ടത്. ബിഹാരിലെ മധുബാനി ജില്ലയിലെ ജഞ്ചർപുരിലെ കോടതിയുടേതാണ് ഉത്തരവ്. 20 വയസുള്ള അലക്കു ജോലി ചെയ്യുന്ന ലലൻ കുമാറിനാണ് അസാധാരാണ ഉപാധിയോടെ ജഡ്ജി അവിനാഷ് കുമാർ ജാമ്യം അനുവദിച്ചത്.

പ്രതിക്ക് 20 വയസ്സ് മാത്രമേയുള്ളൂവെന്നും മാപ്പ് നൽകണമെന്നും അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. സാമൂഹ്യ സേവനത്തിന് പ്രതി തയ്യാറാണന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതു പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഇതോടൊപ്പം ജാമ്യത്തുക കെട്ടിവെയ്ക്കാനും കോടതി ഉത്തരവിട്ടു. സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കാൻ വേണ്ടിയാണ് യുവാവിന് ഈ ശിക്ഷ നൽകുന്നതെന്ന് കോടതി വ്യക്തമാക്കി.

ഏകദേശം രണ്ടായിരം സ്ത്രീകളാണ് യുവാവ് താമസിക്കുന്ന ഗ്രാമത്തിലുള്ളത്. ഈ സ്ത്രീകളുടെ എല്ലാം വസ്ത്രങ്ങൾ ആറുമാസക്കാലം അലക്കി തേക്കേണ്ടി വരും. ഇത് കൃത്യമായി ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഗ്രാമമുഖ്യനേയും കോടതി ചുമതലപ്പെടുത്തി. ഗ്രാമമുഖ്യന്റെ സാക്ഷ്യപത്രം പ്രതി കോടതിയിൽ ഹാജരാക്കുകയും വേണം.

നേരത്തെ ജഡ്ജി അവിനാഷ് കുമാർ കവർച്ചാ കേസിൽ അറസ്റ്റിലായ രണ്ടു പേർക്ക് ജാമ്യം അനുവദിച്ചതും അപൂർവമായ ഉത്തരവിലൂടെയാണ്. ദളിത് വിഭാഗത്തിലുള്ള അഞ്ച് കുട്ടികൾക്ക് എല്ലാ ദിവസവും അര ലിറ്റർ പാൽ നൽകാനാണ് കവർച്ചാ കേസിൽ അറസ്റ്റിലായ ശിവജി മിശ്രയോടും അശോക് മിശ്രയോടും കോടതി ആവശ്യപ്പെട്ടത്. ഇതു ആറു മാസം തുടരണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP