Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാറിൽ യുവതിക്ക് പീഡനം; വെബ് ടാക്‌സി ഡ്രൈവർ അറസ്റ്റിൽ

കാറിൽ യുവതിക്ക് പീഡനം; വെബ് ടാക്‌സി ഡ്രൈവർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ബെംഗളൂരു: വെബ് ടാക്‌സി കാറിൽ യുവതിയെ പീഡിപ്പിച്ച ഡ്രൈവർ അറസ്റ്റിൽ. ആന്ധ്ര സ്വദേശി ദേവരാജുലുവിനെയാണു ജീവൻബീമാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ടാക്‌സി വിളിച്ച ഹോട്ടൽ ജീവനക്കാരിയായ യുവതിയെ മുരുകേഷ് പാളയയിൽ എത്തിയപ്പോൾ ഡ്രൈവറായ ദേവരാജുലു പീഡനത്തിനിരയാക്കുക ആയിരുന്നു.

എച്ച്എസ്ആർ ലേഔട്ടിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നു മുരുകേഷ് പാളയത്തെ താമസസ്ഥലത്തേക്കു പോകാൻ പുലർച്ചെയാണു യുവതി വെബ്ടാക്‌സി ബുക്ക് ചെയ്തത്. നാലു മണിയോടെ താമസസ്ഥലത്ത് എത്താറായപ്പോൾ കാറിന്റെ ഡോറുകൾ ലോക് ചെയ്തശേഷം ഡ്രൈവർ പീഡിപ്പിക്കുകയും കാറിൽ നിന്നു തള്ളി പുറത്തിടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇതിനിടെ യുവതി ഡ്രൈവറുടെ മൊബൈൽ തട്ടിയെടുത്തു. ഇതോടെ ഭയന്നുപോയ ഇയാൾ മൊബൈൽ എടുക്കാതെ കടന്നു കളയുകയായിരുന്നു.

യുവതിയുടെ പരാതി ലഭിച്ചയുടൻ പ്രതിയെ പിടികൂടാൻ ഡപ്യൂട്ടി കമ്മിഷണർ (ഈസ്റ്റ്) എസ്.ഡി.ശരണപ്പയുടെ നേതൃത്വത്തിൽ പൊലീസ് 3 സംഘത്തെ നിയോഗിച്ചിരുന്നു. പീഡനം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.യുവതിയെയും ഡ്രൈവറെയും മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP