Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഖാഡ പരിഷത്ത് അധ്യക്ഷൻ നരേന്ദ്ര ഗിരിയുടെ മരണം; ശിഷ്യൻ ആനന്ദ് ഗിരി അറസ്റ്റിൽ

അഖാഡ പരിഷത്ത് അധ്യക്ഷൻ നരേന്ദ്ര ഗിരിയുടെ മരണം; ശിഷ്യൻ ആനന്ദ് ഗിരി അറസ്റ്റിൽ

സ്വന്തം ലേഖകൻ

ലക്‌നൗ: അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണത്തിൽ ശിഷ്യൻ ആനന്ദ് ഗിരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചുവെന്നതാണ് നിലവിൽ ആനന്ദ് ഗിരിക്കെതിരെ ആരോപിച്ചിട്ടുള്ള കുറ്റം. നരേന്ദ്ര ഗിരി എഴുതിയ ആത്മഹത്യാ കുറിപ്പിൽ ആനന്ദ് ഗിരിയുടെ പേര് പരാമർശിച്ചിരുന്നതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.

തെളിവുകൾ പൊലീസ് ശേഖരിക്കുകയാണെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആവശ്യമെങ്കിൽ അന്വേഷണം സിബിഐയെ ഏൽപിക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പറഞ്ഞു. അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചതായി സർക്കാർ വ്യക്തമാക്കി. അലഹാബാദിലെ ബഗ്ഗാംബരി ഗഡ്ഡി മഠത്തിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണു സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ നരേന്ദ്രഗിരിയുടെ മൃതദേഹം കണ്ടത്. ഇന്നു പോസ്റ്റ്‌മോർട്ടത്തിനു ശേഷം നാളെ സംസ്‌കരിക്കും.

അജയ് സിങ് എന്നൊരാളെയും ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ, മരണത്തിൽ പങ്കില്ലെന്നും പണത്തിന്റെ പേരിൽ നടന്ന ഗൂഢാലോചനയുടെ ഭാഗമായി നരേന്ദ്ര ഗിരിയെ കൊലപ്പെടുത്തിയതാണെന്നും ആനന്ദ് ഗിരി പറഞ്ഞു.

ഒരു പെൺകുട്ടിയുടെയും തന്റെയും ചിത്രങ്ങൾ കംപ്യൂട്ടർ ഉപയോഗിച്ചു യോജിപ്പിച്ച് ആനന്ദ് ഗിരി അപകീർത്തിപ്പെടുത്തുമെന്നു വിവരം ലഭിച്ചതായാണ് നരേന്ദ്ര ഗിരിയുടേതെന്നു കരുതപ്പെടുന്ന കുറിപ്പിൽ പറയുന്നത്. ഇതേ കാര്യങ്ങൾ മൊബൈൽ ഫോണിൽ നരേന്ദ്ര ഗിരി വിഡിയോ റെക്കോർഡ് ചെയ്തിരുന്നതു പൊലീസിനു കൈമാറിയെന്നു ശിഷ്യൻ നിർഭയ് ദ്വിവേദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP