Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വളർത്തുപട്ടിയോടൊപ്പം യാത്ര ചെയ്യാൻ ബിസിനസ് ക്ലാസ് മുഴുവനായും ബുക്ക് ചെയ്ത് യുവതി; ചെലവ് രണ്ടര ലക്ഷം രൂപ

വളർത്തുപട്ടിയോടൊപ്പം യാത്ര ചെയ്യാൻ ബിസിനസ് ക്ലാസ് മുഴുവനായും ബുക്ക് ചെയ്ത് യുവതി; ചെലവ് രണ്ടര ലക്ഷം രൂപ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വളർത്തുപട്ടിയോടൊപ്പം യാത്ര ചെയ്യാൻ വിമാനത്തിലെ ബിസിനസ് ക്ലാസ് മുഴുവനായും ബുക്ക് ചെയ്ത് യുവതി. സെപ്റ്റംബർ പതിനഞ്ചിന് മുബൈയിൽ നിന്നും ചെന്നൈയിലേക്ക് പറന്ന എയർ ഇന്ത്യാ വിമാനത്തിലാണ് നായയും യജമാനത്തിയും മാത്രം യാത്ര ചെയ്തത്. എയർ ഇന്ത്യയുടെ എഐ 671 വിമാനത്തിലായിരുന്നു വളർത്തു പട്ടിയെയും കൊണ്ടുള്ള യുവതിയുടെ യാത്ര.

സാധാരണനിലയിൽ ഒരു ബിസിനസ് ക്ലാസ് ടിക്കറ്റിന് ഇരുപതിനായിരം രൂപയാണ് ചെലവ്. വിമാനത്തിൽ ആകെയുള്ള 12 ബിസിനസ് ക്ലാസ്സ് സീറ്റുകളും യുവതി ബുക്ക് ചെയ്തു. അങ്ങനെ മൊത്തം 2.5 ലക്ഷം രൂപ ചെലവ് വന്നു.

വളർത്തു മൃഗങ്ങളെ നിബന്ധനകളോടെ യാത്ര ചെയ്യാൻ അനുവദിക്കുന്ന രാജ്യത്തെ ഏക ഇന്ത്യൻ വിമാന കമ്പനിയാണ് എയർ ഇന്ത്യ. ഒരു വിമാനത്തിൽ പരമാവധി രണ്ട് വളർത്തു മൃഗങ്ങളെ വരെ യാത്രയിൽ കൂടെ കൊണ്ട് പോകാൻ സാധിക്കും. ബുക്ക് ചെയ്ത ക്ലാസിന്റെ അവസാന നിരയിൽ വളർത്തു മൃഗങ്ങളെ ഇരുത്തുകയാണ് ചെയ്യുന്നത്. ഇതിനായി എയർ ഇന്ത്യ ഫീസും ഈടാക്കിയിരുന്നു. എന്നാൽ ഇതാദ്യമായാണ് ഒരാൾ വളർത്തു മൃഗങ്ങൾക്ക് വേണ്ടി മുഴുവൻ ബിസിനസ് ക്ലാസ് ക്യാബിനും ബുക്ക് ചെയ്യുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP