Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഹപ്രവർത്തകയെ വിവാഹ വാഗ്ദാനം ചെയ്ത് ഗർഭിണിയാക്കിയ ശേഷം കയ്യൊഴിഞ്ഞു; യുവതി കേസ് നൽകിയതോടെ ജാതകം ചേരില്ലെന്നും പീഡനക്കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യുവാവ്: ഹർജി തള്ളി ബോംബെ ഹൈക്കോടതി

സഹപ്രവർത്തകയെ വിവാഹ വാഗ്ദാനം ചെയ്ത് ഗർഭിണിയാക്കിയ ശേഷം കയ്യൊഴിഞ്ഞു; യുവതി കേസ് നൽകിയതോടെ ജാതകം ചേരില്ലെന്നും പീഡനക്കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യുവാവ്: ഹർജി തള്ളി ബോംബെ ഹൈക്കോടതി

സ്വന്തം ലേഖകൻ

മുംബൈ: വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കിയ യുവതിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന്, ജാതകം ചേരില്ലെന്നു പറഞ്ഞു പിന്മാറിയ ആൾക്കെതിരെയുള്ള പീഡനക്കേസ് റദ്ദാക്കണമെന്ന ഹർജി ബോംബെ ഹൈക്കോടതി തള്ളി. ജാതകപ്പൊരുത്തം വിവാഹം ചെയ്യാതിരിക്കാനുള്ള ഒഴികഴിവ് ആക്കരുതെന്നും കോടതി പറഞ്ഞു.

പഞ്ചനക്ഷത്ര ഹോട്ടലിൽ തനിക്കൊപ്പം ജോലി ചെയ്ത സഹപ്രവർത്തകയെ പ്രണയിക്കുകയും വിവാഹം ചെയ്യാമെന്നു പറഞ്ഞു ശാരീരികബന്ധത്തിലേർപ്പെടുകയും ചെയ്ത അവിഷേക് മിത്ര (32)യാണു കോടതിയെ സമീപിച്ചത്. ഗർഭിണിയായതോടെ ഇയാൾ കയ്യൊഴിഞ്ഞപ്പോഴാണു യുവതി പൊലീസിൽ പരാതി നൽകിയത്.

ഇരുവരെയും വിളിച്ചുവരുത്തി നടത്തിയ കൗൺസലിങ്ങിൽ യുവതിയെ വിവാഹം കഴിക്കാമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. പിന്നീടു ജാതകത്തിന്റെ പേരിൽ പിന്മാറിയപ്പോഴാണു കേസ് രജിസ്റ്റർ ചെയ്തത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP