Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സാമൂഹ്യ വിരുദ്ധരുടെ അക്രമം തടയാൻ നടപടിയുമായി അനന്തനാഗ് ജില്ലാ ഭരണകൂടം; എല്ലാ വ്യാപാര കേന്ദ്രങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ നിർദ്ദേശം

സാമൂഹ്യ വിരുദ്ധരുടെ അക്രമം തടയാൻ നടപടിയുമായി അനന്തനാഗ് ജില്ലാ ഭരണകൂടം; എല്ലാ വ്യാപാര കേന്ദ്രങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ നിർദ്ദേശം

ന്യൂസ് ഡെസ്‌ക്‌

ശ്രീനഗർ: ജില്ലയിൽ സുരക്ഷ വർധിപ്പിക്കാനും അതിക്രമം തടയുന്നതിനുമായി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ സിസിടിവികൾ ക്യാമറകൾ സ്ഥാപിക്കാൻ ഉത്തരവിട്ട് അനന്തനാഗ് ജില്ലാ ഭരണകൂടം. ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ, ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവടങ്ങളിലും ക്യാമറകൾ സ്ഥാപിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

പൊതു ഇടങ്ങളിലും വൈകാതെ തന്നെ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ഭരണകൂടത്തിന്റെ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് നിരവധി വ്യാപരികളാണ് രംഗത്തെത്തിയത്. പ്രദേശത്തെ സുരക്ഷ വർധിപ്പിക്കാനും സാമൂഹ്യ വിരുദ്ധരുടെ അതിക്രമങ്ങൽ തടയാനും ഈ നീക്കം ഉപകരിക്കുമെന്നുമാണ് പൊതുജനങ്ങൾ അഭിപ്രായപ്പെടുന്നത്.

സാമുഹ്യ വിരുദ്ധരുടെ അക്രമണങ്ങൾ തടയാനും, അവരുടെ പ്രവർത്തനങ്ങൾ വേഗത്തിൽ പിടികൂടാനും തീരുമാനം സഹായകമാകുമെന്ന് അനന്തനാഗ് ഡെപ്യൂട്ടി കമ്മീഷണർ ഡോ. പീയുഷ് സിംഹള പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP