Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലക്ഷദ്വീപിൽ സ്‌കൂൾകുട്ടികൾക്ക് മാംസാഹാരം ഒഴിവാക്കാൻ ഉള്ള തീരുമാനം നിലനിൽക്കും; ഹർജി ഹൈക്കോടതി തള്ളി; നിയമപ്രകാരം ഉച്ചഭക്ഷണത്തിൽ മാംസം ഉൾപ്പെടുത്തണമെന്ന് പറഞ്ഞിട്ടില്ലെന്നും കോടതി

ലക്ഷദ്വീപിൽ സ്‌കൂൾകുട്ടികൾക്ക് മാംസാഹാരം ഒഴിവാക്കാൻ ഉള്ള തീരുമാനം നിലനിൽക്കും; ഹർജി ഹൈക്കോടതി തള്ളി; നിയമപ്രകാരം ഉച്ചഭക്ഷണത്തിൽ മാംസം ഉൾപ്പെടുത്തണമെന്ന് പറഞ്ഞിട്ടില്ലെന്നും കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലക്ഷദ്വീപിലെ ഡയറി ഫാമുകൾ അടച്ചു പൂട്ടാനും സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽ നിന്നു മാംസാഹാരം ഒഴിവാക്കാനുമുള്ള ഭരണകൂട തീരുമാനത്തിനെതിരെ അഡ്വ. അജ്മൽ അഹമ്മദ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റീസ് എസ്. മണികുമാർ, ജസ്റ്റീസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.

സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിൽ മാംസം ഉൾപ്പെടുത്തണമെന്ന് നിയമത്തിൽ പറഞ്ഞിട്ടില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. യുപി സ്‌കൂൾ വരെയുള്ള കുട്ടികൾക്കു ഉച്ചഭക്ഷണം നൽകണമെന്ന് നിയമത്തിൽ പറയുമ്പോൾ ലക്ഷദ്വീപിൽ ഹയർ സെക്കൻഡറി ക്ലാസുകളിലുള്ള കുട്ടികൾക്കു വരെ ഉച്ചഭക്ഷണം നൽകുന്നുണ്ടെന്നും ഹൈക്കോടതി വിലയിരുത്തി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP