Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയോധികരായ മാതാപിതാക്കൾക്കൊപ്പം ചെലവഴിക്കാൻ സർക്കാർ ജീവനക്കാർക്ക് അവധി; ഏഴ് ദിവസത്തേക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

വയോധികരായ മാതാപിതാക്കൾക്കൊപ്പം ചെലവഴിക്കാൻ സർക്കാർ ജീവനക്കാർക്ക് അവധി; ഏഴ് ദിവസത്തേക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

ന്യൂസ് ഡെസ്‌ക്‌

ഗുവാഹത്തി: വയോധികരായ മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ സർക്കാർ ജീവനക്കാർക്ക് ഏഴ് ദിവസത്തേക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് അസം സർക്കാർ . ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സർക്കാർ 100 ദിവസം പൂർത്തിയാക്കിയ സാഹചര്യത്തിൽ ഗുവാഹത്തിക്ക് സമീപം സോണാപൂരിൽ നിർമ്മിച്ച വൃദ്ധസദനത്തിന്റെ ഉദ്ഘാടനം നടത്തവെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. സംസ്ഥാനത്തെ സ്വകാര്യ കമ്പനികളോടും ഇത് ചെയ്യാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് സെക്രട്ടറി മുതൽ താഴേത്തട്ടിലുള്ള ജീവനക്കാർക്ക് വരെ മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ അവസരം നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം . ' ഈ ദിവസങ്ങളിൽ മക്കൾക്ക് അവരുടെ മാതാപിതാക്കളെ ക്ഷേത്രങ്ങളിലേക്കോ , വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കോ കൊണ്ടുപോകാൻ കഴിയും.

വീട്ടിലും അവർക്കൊപ്പം സമയം ചിലവഴിക്കാനാകും. ഞാനും 7 ദിവസത്തെ ഇടവേള എടുത്ത് എന്റെ അമ്മയോടൊപ്പം സമയം ചെലവഴിക്കും. ജീവിതത്തിൽ ഒരു പുരുഷനോ സ്ത്രീയോ പരാജയപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. അതിന് കാരണം മാതാപിതാക്കളുടെ അനുഗ്രഹമാകാം ' ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു .

്പ്രായമായ മാതാപിതാക്കളെ നോക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ 20 ശതമാനം വെട്ടിക്കുറയ്ക്കാനും അസം ഇതിനകം നിയമം നടപ്പിലാക്കിയിട്ടുണ്ട്. ഇത്തരത്തിൽ കുറയ്ക്കുന്ന പണം അവരുടെ മാതാപിതാക്കളുടെ അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുക . സംസ്ഥാനത്തെ വൃദ്ധസദനങ്ങളെ സർക്കാർ നിയന്ത്രിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ നേരത്തെ പറഞ്ഞിരുന്നു. പ്രായമായവർക്കായി 14567 എന്ന ഹെൽപ്പ് ലൈൻ നമ്പറും സർക്കാർ ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP