Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നെഹ്‌റുവും വാജ്‌പേയിയും ഇന്ത്യൻ ജനാധിപത്യത്തിലെ മാതൃകയാക്കേണ്ട നേതാക്കൾ; ജനാധിപത്യം വിജയിക്കണമെങ്കിൽ ശക്തമായ പ്രതിപക്ഷം ആവശ്യമാണെനനും കോൺഗ്രസ് അങ്ങനെ മാറണം എന്നും നിതിൻ ഗഡ്കരി

നെഹ്‌റുവും വാജ്‌പേയിയും ഇന്ത്യൻ ജനാധിപത്യത്തിലെ മാതൃകയാക്കേണ്ട നേതാക്കൾ; ജനാധിപത്യം വിജയിക്കണമെങ്കിൽ ശക്തമായ പ്രതിപക്ഷം ആവശ്യമാണെനനും കോൺഗ്രസ് അങ്ങനെ മാറണം എന്നും നിതിൻ ഗഡ്കരി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : പാർലമെന്റിൽ ശക്തമായ പ്രതിപക്ഷമായി കോൺഗ്രസ് മാറണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. പാർലമെന്റ് സമ്മേളനത്തിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടി നൽകവെയാണ് ഗഡ്കരി ഇക്കാര്യം സൂചിപ്പിച്ചത്. ഭരണപക്ഷവും പ്രതിപക്ഷവും ആത്മപരിശോധന നടത്തി ജനാധിപത്യം ആരോഗ്യകരമായി നിൽക്കുന്നതിനായി അന്തസോടെ പ്രവർത്തിക്കണമെന്നും ഗഡ്കരി പറഞ്ഞു.

മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റുവും എ. ബി. വാജ്‌പേയിയും ഇന്ത്യൻ ജനാധിപത്യത്തിലെ മാതൃകയാക്കേണ്ട നേതാക്കളാണെന്നും ഗഡ്കരി പറഞ്ഞു. ജനാധിപത്യത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കണമെന്ന് ഇരുവരും എപ്പോഴും പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്നവർ നാളെ ഭരണപക്ഷത്തേക്ക് വരും. ഇപ്പോൾ ഭരണത്തിലുള്ളവർ നാളെ പ്രതിപക്ഷമാകും. ജനാധിപത്യം വിജയിക്കണമെങ്കിൽ ശക്തമായ പ്രതിപക്ഷം ആവശ്യമാണ്. അതിനാൽ ശക്തമായ പ്രതിപക്ഷമായി കോൺഗ്രസ് മാറണം. ഇതാണ് അവരിൽ നിന്ന് ആഗ്രഹിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP