Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം പുറത്ത് വിട്ടു; രാഹുൽ ഗാന്ധിയുടെ പോസ്റ്റിൽ ട്വറ്ററിന് നോട്ടീസ്: രാഹുലിനെതിരെ കേസ് എടുക്കണമെന്ന് ബിജെപി

ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം പുറത്ത് വിട്ടു; രാഹുൽ ഗാന്ധിയുടെ പോസ്റ്റിൽ ട്വറ്ററിന് നോട്ടീസ്: രാഹുലിനെതിരെ കേസ് എടുക്കണമെന്ന് ബിജെപി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹി നംഗലിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം രാഹുൽ ഗാന്ധി ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ ട്വിറ്ററിന് നോട്ടിസ്. ദേശീയ ബാലാവകാശ കമ്മിഷനാണ് രാഹുലിന്റെ ട്വീറ്റിനെ തുടർന്നു ട്വിറ്റർ ഇന്ത്യയ്ക്ക് നോട്ടിസ് അയച്ചത്. പോക്‌സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയുടെ അടിസ്ഥാനത്തിലാണു നോട്ടിസ്. രാഹുലിനെതിരെ കേസ് എടുക്കണമെന്ന ആവശ്യവും ശക്തമാണ്.

കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ ബുധനാഴ്ച രാഹുൽ ഗാന്ധി നേരിട്ടെത്തിയിരുന്നു. കുടുംബത്തിനു നീതി ലഭിക്കും വരെ കൂടെയുണ്ടാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇരുവരെയും വാഹനത്തിൽ കയറ്റിയാണ് രാഹുൽ സംസാരിച്ചത്. ഇതിന് പിന്നാലെയാണ് മാതാപിതാക്കളുടെ ഫോട്ടോ പുറത്ത് വിട്ടത്. ഇതോടെ പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം പുറത്തുവിട്ട രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. ട്വീറ്റ് സഹിതം ബാലാവകാശ കമ്മിഷന് പരാതി നൽകുമെന്നും ബിജെപി നേതാവ് സാംബിത് പത്ര അറിയിച്ചു. ഇതിനുപിന്നാലെയാണു ബാലാവകാശ കമ്മിഷൻ ട്വിറ്ററിന് നോട്ടിസ് അയച്ചത്.

കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താൻ പൊലീസിന്റെ നിയന്ത്രണം സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കണമെന്നും കേജ്രിവാൾ പറഞ്ഞു. ബന്ധുക്കളെ കാണാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ ആദേശ് ഗുപ്ത അടക്കമുള്ള നേതാക്കളെ തടഞ്ഞ നാട്ടുകാർ, ബിജെപിക്കെതിരെ മുദ്രാവാക്യം മുഴക്കി. സംഭവത്തിൽ ദേശീയ മനുഷ്യവകാശ കമ്മിഷൻ ഇടപെട്ടതിനു പിന്നാലെ ദേശീയ ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP