Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

അസം-മിസോറം അതിർത്തിയിൽ നിന്ന് പൊലീസിനെ പിൻവലിക്കും; സംഘർഷം നിലനിന്ന ദേശീയ പാത 306 ൽ അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കും; ഇരുസർക്കാരുകളും തമ്മിൽ ധാരണയായത് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ

അസം-മിസോറം അതിർത്തിയിൽ നിന്ന് പൊലീസിനെ പിൻവലിക്കും; സംഘർഷം നിലനിന്ന ദേശീയ പാത 306 ൽ അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കും; ഇരുസർക്കാരുകളും തമ്മിൽ ധാരണയായത് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ

മറുനാടൻ മലയാളി ബ്യൂറോ

ദിസ്പുർ: സംഘർഷം നിലനിൽക്കുന്ന അസം-മിസോറം അതിർത്തി മേഖലയിൽനിന്ന് പൊലീസിനെ പിൻവലിക്കാൻ ഇരു സർക്കാരുകളും തമ്മിൽ ധാരണയായി. സംഘർഷ മേഖലകളിൽ സുരക്ഷക്കായി കേന്ദ്ര അർധസൈനിക വിഭാഗത്തെ വിന്യസിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ മധ്യസ്ഥതയിൽ ബുധനാഴ്ച ചേർന്ന ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെയും ഡി.ജി.പിമാരുടെയും ഉന്നതതല യോഗത്തിലാണ് തീരുമാനം.

രണ്ടുമണിക്കൂർ നീണ്ട ചർച്ചയ്ക്കുശേഷമാണ് തങ്ങളുടെ പൊലീസ് സേനകളെ പിൻവലിക്കാൻ ഇരുസംസ്ഥാനങ്ങളും സമ്മതിച്ചത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വിളിച്ചുചേർത്ത യോഗത്തിൽ അസം ചീഫ് സെക്രട്ടറി ജിഷ്ണു ബറുവ, ഡി.ജി.പി ഭാസ്‌കർ ജ്യോതി മഹന്ത, മിസോറം ചീഫ് സെക്രട്ടറി ലാൽനുന്മാവിയ ചുവാൻഗോ, ഡി.ജി.പി എസ്.ബി.കെ സിങ് എന്നിവർ പങ്കെടുത്തു. സംഘർഷം നിലനിന്ന ദേശീയ പാത 306ൽ അർധസൈനിക വിഭാഗത്തെ വിന്യസിക്കാൻ ചർച്ചയിൽ തീരുമാനമായെന്ന് അസം ചീഫ് സെക്രട്ടറി ജിഷ്ണു ബറുവ പറഞ്ഞു. ഒരു മുതിർന്ന സി.എ.പി.എഫ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും സേനയുടെ പ്രവർത്തനം. അതിർത്തി പ്രശ്നം സൗഹാർദപരമായി പരിഹരിക്കാൻ ഉഭയകക്ഷി ചർച്ച തുടരാൻ തീരുമാനമായതായും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ഇവിടെ സി.ആർ.പി.എഫിന്റെ അഞ്ച് കമ്പനി സൈനികരെ വിന്യസിച്ചിട്ടുണ്ട്. രണ്ടു കമ്പനി ഉദ്യോഗസ്ഥരെ കൂടി ഇവർക്കൊപ്പം കൂടുതലായി വിന്യസിക്കാനാണ് തീരുമാനം. ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് സേനകൾ തമ്മിൽ തിങ്കളാഴ്ച അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ആറ് അസം പൊലീസ് ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നതതല ചർച്ച നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP