Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് യുഎഇ സർക്കാരിന്റെ വിലക്ക്; ഇത്തിഹാദ് എയർവെയ്‌സ് വിമാനസർവീസ് നിർത്തി വച്ചു; ഇന്ത്യയിലേക്കുള്ള വിമാനസർവീസിന് തടസ്സമില്ല

ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് യുഎഇ സർക്കാരിന്റെ വിലക്ക്; ഇത്തിഹാദ് എയർവെയ്‌സ് വിമാനസർവീസ് നിർത്തി വച്ചു; ഇന്ത്യയിലേക്കുള്ള വിമാനസർവീസിന് തടസ്സമില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനസർവീസ് ഇത്തിഹാദ് എയർവെയ്സ് നിർത്തിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് യുഎഇ സർക്കാർ നിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.

യുഎഇ സർക്കാരിന്റെ നിർദേശപ്രകാരമാണ് നടപടി. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാനസർവീസ് ഉണ്ടാകില്ലെന്ന് യുഎഇയുടെ ദേശീയ വിമാന സർവീസായ ഇത്തിഹാദ് എയർവെയ്സ് അറിയിച്ചു. യുഎഇ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ എന്നിവർക്ക് പ്രവേശനത്തിന് തടസം ഉണ്ടാവില്ല. എങ്കിലും ക്വാറന്റൈൻ വ്യവസ്ഥകൾ പാലിക്കാൻ ഇവർ തയ്യാറാവണമെന്ന് ഉത്തരവിൽ പറയുന്നു.

അതേസമയം ഇന്ത്യയിലേക്കുള്ള വിമാന സർവീസിന് തടസ്സമില്ല. രണ്ടു ദിശയിലേക്കുമുള്ള കാർഗോ സർവീസിനെയും ബാധിക്കില്ലെന്നും ഇത്തിഹാദ് എയർവെയ്സ് അറിയിച്ചു. കഴിഞ്ഞദിവസം ഓഗസ്റ്റ് രണ്ടുവരെ ഇത്തിഹാദ് എയർവെയ്സ് നിരോധനം നീട്ടിയിരുന്നു. ഇതാണ് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ അനന്തമായി നീട്ടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP