Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാതൃസഹോദരനുമായി വിവാഹം ഉറപ്പിച്ച് വീട്ടുകാർ; ഈ വിവാഹം നടന്നാൽ ജീവിതം നശിച്ചു പോകുമെന്ന് പെൺകുട്ടിയുടെ വീഡിയോ: പൊലീസ് ഇടപെടലിൽ വിവാഹത്തിൽ നിന്നും പിന്മാറി പെൺകുട്ടിയുടെ കുടുംബം

മാതൃസഹോദരനുമായി വിവാഹം ഉറപ്പിച്ച് വീട്ടുകാർ; ഈ വിവാഹം നടന്നാൽ ജീവിതം നശിച്ചു പോകുമെന്ന് പെൺകുട്ടിയുടെ വീഡിയോ: പൊലീസ് ഇടപെടലിൽ വിവാഹത്തിൽ നിന്നും പിന്മാറി പെൺകുട്ടിയുടെ കുടുംബം

സ്വന്തം ലേഖകൻ

വിവാഹത്തിന് ഒരു മണിക്കൂർ മുൻപ് പൊലീസ് ഇടപെടലിൽ യുവതി വിവാഹത്തിൽ നിന്നും പിന്മാറി. ചെന്നൈ സ്വദേശിയായ ജനാത്തുള്ള ഫിർദോസ് എന്ന 22കാരിയാണ് വീട്ടുകാർ നിർബന്ധിച്ചുറപ്പിച്ച വിവാഹ്തതിൽ നിന്നും പൊലീസ് ഇടപെടലിൽ പിൻവാങ്ങിയത്്. ചെന്നൈ പുഴലിലാണ് സംഭവം. ഈ വിവാഹത്തിന് താൽപര്യമില്ലെന്ന് പറഞ്ഞ് പെൺകുട്ടി സുഹൃത്തുക്കൾക്ക് അയച്ച വിഡിയോ വൈറലായതിനെ തുടർന്നായിരുന്നു പൊലീസ് ഇടപെടൽ.

പെൺകുട്ടിയുടെ അമ്മാവൻ തന്നെയായിരുന്നു വരൻ. എന്നാൽ യുവതിക്ക് മാതൃസഹോദരനുമായുള്ള വിവാഹത്തിൽ താത്പര്യമുണ്ടായിരുന്നില്ല. ഇക്കാര്യം പെൺകുട്ടി കുടുംബത്തെ അറിയിച്ചിരുന്നു. എന്നാൽ കുടുംബം പെൺകുട്ടിയുടെ അഭ്യർത്ഥന മുഖവിലയ്‌ക്കെടുക്കാതെ വിവാഹവുമായി മുന്നോട്ടു പോയി. ഇതോടെയാണ് വീഡിയോ സന്ദേശത്തിലൂടെ പെൺകുട്ടി പൊലീസിന്റെ സഹായം തേടിയതത്.

വിവാഹത്തിന് താൽപര്യം ഇല്ലെന്ന് കാണിച്ച് ഫിർദോസ് തന്റെ സുഹൃത്തുക്കൾക്ക് അയച്ച വാട്‌സാപ്പ് വിഡിയോ പ്രചരിച്ചതോടെയാണ് പൊലീസ് വിഷയത്തിൽ ഇടപെട്ടത്. വരന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഈ വിവാഹത്തിനു താത്പര്യമില്ലെന്നും യുവതി വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ഈ വിവാഹം നടന്നാൽ തന്റെ ജീവിതം നശിച്ചു പോകുമെന്നും ആത്മഹത്യ ചെയ്യുമെന്നും യുവതി വിഡിയോയിൽ പറയുന്നുണ്ട്.

ഇക്കാര്യങ്ങൾ പൊലീസിനെ അറിയിക്കാൻ സഹായിക്കുമോ എന്നു ചോദിച്ചാണ് യുവതി വിഡിയോ സുഹൃത്തുക്കൾക്ക് അയച്ചത്. മാതാപിതാക്കൾ വരനെ അനുകൂലിക്കുന്നു എന്നും യുവതി പൊലീസിൽ പരാതി നൽകി. ഇതോടെയാണ് വിവാഹത്തിൽ നിന്നും പിന്മാറാൻ കുടുംബം നിർബന്ധിതമായത്.

വിവാഹത്തിന് ഒരു മണിക്കൂർ മുൻപ് പൊലീസ് സംഘം പെൺകുട്ടിയുടെ വീട്ടിലെത്തി കുടുംബത്തോട് വിവാഹം നടത്തരുതെന്ന് ആവശ്യപ്പെട്ടു. പെൺകുട്ടിയെ നിർബന്ധപൂർവം വിവാഹം ചെയ്ത് അയക്കരുതെന്ന് യുവതിയുടെ മാതാപിതാക്കളിൽ നിന്ന് പൊലീസ് എഴുതി വാങ്ങുകയും ചെയ്തു. ഏതെങ്കിലും രീതിയിൽ പെൺകുട്ടിക്ക് ബുദ്ധിമുമുട്ടുണ്ടായാൽ ഇടപെടുമെന്നും പൊലീസ് അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP