Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാട്ടാനക്കൂട്ടത്തെ പ്രകോപിപ്പിച്ചു നാട്ടുകാർ; കൈയിലുള്ള ബാഗ് വീശിയും ശബ്ദമുണ്ടാക്കിയും ശല്യപ്പെടുത്തിയതോടെ ഒരാളെ ചവിട്ടിക്കൊന്ന് കാട്ടാന: ഐഎഫ്എസ് ഉദ്യോഗസ്ഥൻ പങ്കുവെച്ച വീഡിയോ കാണാം

കാട്ടാനക്കൂട്ടത്തെ പ്രകോപിപ്പിച്ചു നാട്ടുകാർ; കൈയിലുള്ള ബാഗ് വീശിയും ശബ്ദമുണ്ടാക്കിയും ശല്യപ്പെടുത്തിയതോടെ ഒരാളെ ചവിട്ടിക്കൊന്ന് കാട്ടാന: ഐഎഫ്എസ് ഉദ്യോഗസ്ഥൻ പങ്കുവെച്ച വീഡിയോ കാണാം

സ്വന്തം ലേഖകൻ

ദിസ്പുർ: കാട്ടാനക്കൂട്ടം നടന്ന് നീങ്ങുമ്പോൾ ഒരിക്കലും അവരെ ശല്യപ്പെടുത്തല്ലേ. ആനകൾക്ക് അത് ഇഷ്ടമല്ല. മാത്രമല്ല അവർ ഇതോടെ അക്രമാസക്തരാവുകയും ചെയ്യുമെന്ന് വ്യക്തമാക്കുകയാണ് ഒരു വീഡിയോ. അസമിലാണ് സംഭവം. റോഡു മുറിച്ചു കടക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തെ റോഡിൽ നിലയുറപ്പിച്ച നാട്ടുകാർ വല്ലാതെ പ്രകോപിപ്പിച്ചു. ഇതോടെ ആനകളിൽ ഒന്ന് അക്രമാസക്തമാകുകയും കൂടി നിന്നവരിൽ ഒരാളെ ദാരുണമായി കൊലപ്പടുത്തുകയും ചെയ്തു.

അപ്പർ അസമിലെ നുമാഡിഗഡിലെ തേയില എസ്റ്റേറ്റിനു സമീപം ദേശീയപാത 39ൽ 25നാണു സംഭവം നടന്നത്. പാസ്‌കൽ മുണ്ട എന്നയാളെയാണ് ആന ചവിട്ടിക്കൊന്നത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന ആനക്കൂട്ടത്തെ എസ്റ്റേറ്റിലെ തൊഴിലാളികളും മറ്റുചിലരും ചേർന്നു പ്രകോപിപ്പിച്ചതാണ് അക്രമത്തിനു കാരണം. ആനക്കൂട്ടത്തെ ശല്യപ്പെടുത്തിയതോടെ ആനകളിൽ ഒന്ന് റോഡിൽനിലയുറപ്പിച്ച ജനങ്ങൾക്കു നേരെ തിരിയുകയായിരുന്നു. ആൾക്കൂട്ടം ചിതറിയോടിയെങ്കിലും ഇതിനിടെ പാസ്‌കൽ മുണ്ട നിലത്തു വീണു. ഇയാളെ ചവിട്ടിയതിനു ശേഷമാണ് ആന കൂട്ടത്തിനൊപ്പം ചേർന്നത്. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുണ്ട മരിച്ചിരുന്നു.

ഐഎഫ്എസ് ഉദ്യോഗസ്ഥൻ പർവീൺ കേശ്വാൻ പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പർപ്പിൾ നിറമുള്ള ടീഷർട്ട് ധരിച്ച ഒരാൾ കൈയിലുള്ള മഞ്ഞ ബാഗ് വീശി ആനകളെ പ്രകോപിപ്പിക്കുന്നതു വിഡിയോയിൽ വ്യക്തമാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP