Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇറാഖിൽ കപ്പലിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചതുകൊയിലാണ്ടി സ്വദേശിയായ 28കാരൻ; അതുൽരാജിന്റെ മരണ വിവരം വീട്ടിൽ അറിയുന്നത് ഞായറാഴ്ച: മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി

ഇറാഖിൽ കപ്പലിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചതുകൊയിലാണ്ടി സ്വദേശിയായ 28കാരൻ; അതുൽരാജിന്റെ മരണ വിവരം വീട്ടിൽ അറിയുന്നത് ഞായറാഴ്ച: മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി

സ്വന്തം ലേഖകൻ

കൊയിലാണ്ടി: ഇറാഖിൽ കപ്പലിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചതുകൊയിലാണ്ടി സ്വദേശിയായ 28കാരൻ. കപ്പലിലെ ജീവനക്കാരനായിരുന്ന കൊയിലാണ്ടി വിരുന്നുകണ്ടി കോച്ചപ്പന്റെപുരയിൽ അതുൽരാജ് ആണ് ജൂലായ് 13നുണ്ടായ കപ്പൽ അപകടത്തിൽ മരിച്ചത്. ഞായറാഴ്ചയാണ് അതുൽരാജിന്റെ മരണ വിവരം വീട്ടിലറിയുന്നത്.

ഇറാക്ക് എണ്ണക്കപ്പലിലെ ജീവനക്കാരനായിരുന്നു അതുൽരാജ്. പേർഷ്യൻ ഉൾക്കടലിലുണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യക്കാരടക്കം ഒമ്പതുപേർ മരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് അതുൽരാജ് കപ്പൽജോലിക്കുപോയത്. കോച്ചപ്പന്റെപുരയിൽ ഉത്തമന്റെയും ജയന്തിയുടെയും മകനാണ്. സഹോദരി അതുല്യ.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.വിദേശകാര്യസഹമന്ത്രി വി. മുരളീധരനുമായും ഇറാഖിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP