Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്റ്റാൻ സ്വാമി അതീവ ഗുരുതരാവസ്ഥയിൽ മുംബൈയിലെ ആശുപത്രിയിൽ; ജീവൻനിലനിർത്തുന്നത് വെന്റിലേറ്റർ സഹായത്തോടെ; ആരോഗ്യനില മോശമായത്, ജാമ്യാപേക്ഷ ചൊവ്വാഴ്ച ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെ

സ്റ്റാൻ സ്വാമി അതീവ ഗുരുതരാവസ്ഥയിൽ മുംബൈയിലെ ആശുപത്രിയിൽ; ജീവൻനിലനിർത്തുന്നത് വെന്റിലേറ്റർ സഹായത്തോടെ; ആരോഗ്യനില മോശമായത്, ജാമ്യാപേക്ഷ ചൊവ്വാഴ്ച ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെ

ന്യൂസ് ഡെസ്‌ക്‌

മുംബൈ: ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാൻ സ്വാമി ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. മുംബൈ ഹോളിഫാമിലി ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻനിലനിർത്തുന്നതെന്നാണ് റിപ്പോർട്ട്. 84 കാരനായ ഫാ.സ്റ്റാൻ സ്വാമി ഗുരുതരാവസ്ഥയിലാണെന്ന് സഹപ്രവർത്തകനായ ഫാ. ജോസഫ് സേവ്യർ സ്ഥിരീകരിച്ചു.

ഫാ.സ്റ്റാൻ സ്വാമി സമർപ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ച ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ആരോഗ്യനില മോശമാണെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. എൽഗാർ പരിഷത്തുമായി ബന്ധമുണ്ടെന്ന് ആരോപണത്തെത്തുടർന്ന് അറസ്റ്റിലായ 2020 ഒക്ടോബർ മുതൽ മുംബൈയിലെ തലോജ ജയിലിൽ കഴിയുകയായിരുന്ന വൈദികനെ ബോംബെ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം നേരത്തേ സബർബൻ ബാന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

പാർക്കിൻസൺ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം തേടി ഫാ. സ്റ്റാൻ സ്വാമി നൽകിയ ഹർജിയെത്തുടർന്നാണിത്. സ്വകാര്യാ ശുപത്രിയിൽ പരിശോധനയ്ക്കിടെ ഫാ.സ്റ്റാൻ സ്വാമിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു.

ആരോഗ്യസ്ഥിതി ഉൾപ്പെടെ പരിഗണിച്ച് ജാമ്യം നൽകണമെന്ന ഹർജി സമയക്കുറവ് മൂലം വൈള്ളിയാഴ്ച ഹൈക്കോടതി പരിഗണിച്ചിരുന്നില്ല. ഇതേത്തുടർന്ന് ഹർജി പരിഗണിക്കുന്നതുവരെ ഫാ.സ്റ്റാൻ സ്വാമി ആശുപത്രിയിൽ തുടരട്ടെയെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP