Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരിച്ചിട്ടില്ലെന്ന് ഭാര്യയും മക്കളും; സിയോൺ ചനയുടെ മൃതദേഹം സംസ്‌ക്കരിക്കാതെ കുടുംബം; തള്ളി ഡോക്ടർമാർ

മരിച്ചിട്ടില്ലെന്ന് ഭാര്യയും മക്കളും; സിയോൺ ചനയുടെ മൃതദേഹം സംസ്‌ക്കരിക്കാതെ കുടുംബം; തള്ളി ഡോക്ടർമാർ

സ്വന്തം ലേഖകൻ

ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനായി അറിയപ്പെടുന്ന മിസറോം സ്വദേശി സിയോൺ ചന (76) മരിച്ചിട്ടില്ലെന്ന വാദവുമായി കുടുംബം. അതിനാൽ സംസ്‌കാരം നടത്താതെ ശരീരം സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചെന്ന് ഡോക്ടർമാർ വിധിച്ചതിനെ തുടർമ്മ് ആശുപത്രിയിൽ നിന്നും വീട്ടിലെത്തിച്ച സിയോണിന്റെ മൃതദേഹത്തിൽ നാഡിയിടിപ്പും ചൂടും നിലനിൽക്കുന്നതായാണ് ഇവർ അവകാശപ്പെടുന്നത്.

ഡോക്ടർമാർ മരണ സർട്ടിഫിക്കേറ്റ് നൽകിയെങ്കിലും സിയോൺ മരിച്ചെന്നു വിശ്വസിക്കാൻ കുടുംബത്തിലെ ഭൂരിഭാഗം പേരും തയാറായിട്ടില്ല. സമുദായത്തിലെ മുതിർന്നവരും സമാന നിലപാട് സ്വീകരിച്ചു. ''ഓക്‌സീമീറ്റർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ നാഡീസ്പന്ദനം അറിഞ്ഞു. ശരീരത്തിന് ഇപ്പോഴും ചൂടുണ്ട്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് പരിശോധിച്ചപ്പോഴും പേശികൾ മുറുകിയിട്ടില്ല. ഈയൊരു സാഹചര്യത്തിൽ അന്ത്യകർമങ്ങൾ നടത്തുന്നത് ശരിയാണെന്ന് സിയോണയുടെ ഭാര്യമാരും മക്കളും സമുദായ നേതൃത്വവും കരുതുന്നില്ല'' ചന ചർച്ച് സെക്രട്ടറി സെയ്ത്തിൻകൂഹ്മ പ്രതികരിച്ചു. എന്നാൽ സിയോൺ മരിച്ചിട്ടില്ലെന്ന കുടുംബത്തിന്റെ വാദം ഡോക്ടർമാർ തള്ളി.

ജൂൺ 13 ഞായറാഴ്ച ഐസോളിലെ ട്രിനിറ്റി ആശുപത്രിയിൽ ആയിരുന്നു സിയോണിന്റെ അന്ത്യം. ഉയർന്ന രക്തസമ്മർദവും പ്രമേഹവുമാണ് മരണ കാരണം. 39 ഭാര്യമാരും 94 മക്കളും അവരുടെ ഭാര്യമാരും മക്കളും അടങ്ങുന്നതാണ് സിയോണിന്റെ കുടുംബം. ബഹുഭാര്യത്വം അനുവദിക്കുന്ന മതവിഭാഗമായ ചന പാൾ എന്ന ക്രിസ്ത്യൻ അവാന്തര വിഭാഗത്തിലെ അംഗമാണ് സിയോൺ. 400 കുടുംബങ്ങൾ അംഗങ്ങളായുള്ള ഈ വിഭാഗത്തിന്റെ തലവനും സിയോൺ ആയിരുന്നു.

മലനിരകൾക്കിടയിൽ 4 നിലകളിലായി 100 മുറികളുള്ള വീട്ടിൽ കൂട്ടുകുടുംബമായാണ് ഇവർ കഴിഞ്ഞിരുന്നത്. 2011ൽ ലോകത്തെ അത്ഭുതകഥകളിലൊന്നായി സിയോണിന്റെ കുടുംബവൃക്ഷം അവതരിപ്പിക്കപ്പെട്ടിരുന്നു.17 വയസ്സിൽ 3 വയസ്സ് കൂടുതലുള്ള സ്ത്രീയെ വിവാഹം ചെയ്താണു സിയോൺ വിവാഹ പരമ്പരയ്ക്കു തുടക്കമിട്ടത്. ഒരു വർഷത്തിനിടെ 10 സ്ത്രീകളെ വിവാഹം ചെയ്തു. പിന്നീടു വിവാഹം തുടർക്കഥയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP