Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജിഡിപിയിൽ ഇന്ത്യ പാക്കിസ്ഥാനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിൽ; രാജ്യത്ത് കുറഞ്ഞ ജിഡിപിയും ഉയർന്ന കോവിഡ് മരണവും: മറുപടി ചോദിച്ചാൽ പ്രധാനമന്ത്രിയുടെ കരച്ചിൽ: കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ജിഡിപിയിൽ ഇന്ത്യ പാക്കിസ്ഥാനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിൽ; രാജ്യത്ത് കുറഞ്ഞ ജിഡിപിയും ഉയർന്ന കോവിഡ് മരണവും: മറുപടി ചോദിച്ചാൽ പ്രധാനമന്ത്രിയുടെ കരച്ചിൽ: കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജിഡിപി വളർച്ചയിൽ ഇന്ത്യ പാക്കിസ്ഥാനും ബംഗ്ലാദേശിനും നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നിൽ. തെളിവു സഹിതം കണക്ക് പങ്കുവച്ച് എത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'വാക്‌സീനില്ല, കുറഞ്ഞ ജിഡിപി, ഉയർന്ന കോവിഡ് മരണം... കേന്ദ്രസർക്കാരിന്റെ പ്രതികരണം എന്താണ്. പ്രധാനമന്ത്രിയുടെ കരച്ചിൽ' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ജിഡിപി വളർച്ചയുടെയും കോവിഡ് മരണത്തിന്റെയും കണക്കുകൾ വിവരിക്കുന്ന ചാർട്ടും രാഹുൽ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയുടെ ജിഡിപി വളർച്ച മൈനസ് എട്ടു ശതമാനമാണെങ്കിൽ പാക്കിസ്ഥാന്റേത് 0.4 ശതമാനമാണ്. ബംഗ്ലാദേശിന്റെ 3.8, ശ്രീലങ്കയുടേത് മൈനസ് 4.6 എന്നിങ്ങനെയാണ്. കോവിഡ് മരണനിരക്കും ഇന്ത്യയിൽ കൂടുതലാണെന്ന് കണക്കുനിരത്തി രാഹുൽ ചൂണ്ടിക്കാട്ടുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP