Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബന്ധുവിന് ഓക്‌സിജൻ സിലണ്ടർ ആവശ്യമുണ്ടെന്ന് സുരേഷ് റെയ്‌ന; പത്ത് മിനറ്റിനുള്ളിൽ എത്തുമെന്ന് മറുപടി നൽകി സോനു സൂദ്

ബന്ധുവിന് ഓക്‌സിജൻ സിലണ്ടർ ആവശ്യമുണ്ടെന്ന് സുരേഷ് റെയ്‌ന; പത്ത് മിനറ്റിനുള്ളിൽ എത്തുമെന്ന് മറുപടി നൽകി സോനു സൂദ്

സ്വന്തം ലേഖകൻ

മീററ്റ്: ബോളിവുഡ് സ്റ്റാർ ആണൈങ്കിലും ചാരിറ്റി പ്രവർത്തനവുമായി മുന്നോട്ട് പോകുന്ന താരമാണ് സോനൂ സൂദ്. ഈ കോവിഡ് കാലത്ത് അദ്ദേഹം ചെയ്ത നല്ല കാര്യങ്ങൾ നാടിന് വിസ്മരിക്കാൻ കഴിയില്ല. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുമ്പോഴും വിവിധ പ്രദേശങ്ങളിൽ സഹായവുമായി സോനു സൂദും അദ്ദേഹത്തിന്റെ ചാരിറ്റി ഫൗണ്ടേഷനും രംഗത്തുണ്ട്.

ഇപ്പോഴിതാ കോവിഡ് ബാധിച്ച തന്റെ ബന്ധുവിനായി ഓക്സിജൻ സിലിണ്ടർ ആവശ്യപ്പെട്ട മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയ്ക്കും സഹായം എത്തിച്ചിരിക്കുകയാണ് സോനു. റെയ്‌നയുടെ ട്വീറ്റിന് പിന്നാലെയാണ് സോനു ഓക്‌സിജൻ സിലണ്ടർ എത്തിച്ചു നൽകിയത്.

മീററ്റിലുള്ള കോവിഡ് ബാധിച്ച തന്റെ 65 വയസുകാരിയായ ബന്ധുവിന് അടിയന്തരമായി ഓക്സിജൻ സിലിണ്ടർ ആവശ്യമുണ്ടെന്ന് റെയ്ന വ്യാഴാഴ്ച ട്വീറ്റ് ചെയ്തിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ടുള്ളതായിരുന്നു താരത്തിന്റെ ട്വീറ്റ്. എന്നാൽ ഉടൻ തന്നെ 10 മിനിറ്റിനുള്ളിൽ സിലിണ്ടർ എത്തുമെന്ന സോനു സൂദിന്റെ മറുപടിയെത്തി.

കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ അരക് (ARAK) ആശുപത്രിയിലെ കോവിഡ് രോഗികൾക്ക് ഓക്സിജൻ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകുകയും പ്രശ്നം മനസിലാക്കി സോനുവും സംഘവും ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചുകൊടുക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടുകയുമുണ്ടായത് വലിയ വാർത്തയായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP