Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചികിത്സ ലഭിക്കാൻ ആശുപത്രിക്ക് മുന്നിൽ കാത്തിരുന്നത് അഞ്ച് മണിക്കൂർ; കോവിഡ് ബാധിച്ച മുൻ ഇന്ത്യൻ സ്ഥാനപതി കാറിനുള്ളിൽ ഹൃദയാഘാതം മൂലം മരിച്ചു: അന്തരിച്ചത് ബ്രൂണയ്, മൊസാംബിക്, അൾജീരിയ എന്നീ രാജ്യങ്ങളിൽ ഇന്ത്യൻ സ്ഥാനപതിയായിരുന്ന അശോക് അമ്രോഹി

ചികിത്സ ലഭിക്കാൻ ആശുപത്രിക്ക് മുന്നിൽ കാത്തിരുന്നത് അഞ്ച് മണിക്കൂർ; കോവിഡ് ബാധിച്ച മുൻ ഇന്ത്യൻ സ്ഥാനപതി കാറിനുള്ളിൽ ഹൃദയാഘാതം മൂലം മരിച്ചു: അന്തരിച്ചത് ബ്രൂണയ്, മൊസാംബിക്, അൾജീരിയ എന്നീ രാജ്യങ്ങളിൽ ഇന്ത്യൻ സ്ഥാനപതിയായിരുന്ന അശോക് അമ്രോഹി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ചികിത്സ ലഭിക്കാൻ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ മണിക്കൂറുകൾ കാത്തിരുന്ന മുൻ ഇന്ത്യൻ സ്ഥാനപതി അശോക് അമ്രോഹി കാറിനുള്ളിൽ ഹൃദയാഘാതം മൂലം മരിച്ചു.

കഴിഞ്ഞ 27ന് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ ആശുപത്രിയിൽ കിടക്ക ലഭിക്കുന്നതിനു വേണ്ടി നിർത്തിയിട്ട കാറിൽ 5 മണിക്കൂറോളമാണ് അമ്രോഹിയും കുടുംബാംഗങ്ങളും കാത്തിരുന്നത്.

ബ്രൂണയ്, മൊസാംബിക്, അൾജീരിയ എന്നീ രാജ്യങ്ങളിൽ ഇന്ത്യൻ സ്ഥാനപതിയായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞയാഴ്ചയാണ് രോഗബാധിതനായതെന്ന് ഭാര്യ യാമിനി പറയുന്നു. സ്ഥിതി വഷളായതോടെ, കിടക്ക ഒഴിവുണ്ടെന്നറിഞ്ഞു രാത്രി ഏഴരയോടെ ആശുപത്രിയിലെത്തി. കോവിഡ് പരിശോധനയ്ക്ക് ഒന്നരമണിക്കൂറോളം കാത്തിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മകൻ ക്യൂവിൽ നിന്നെങ്കിലും നടപടികൾ വൈകി. പലവട്ടം കരഞ്ഞുപറഞ്ഞിട്ടും ആരും ശ്രദ്ധിച്ചില്ലെന്ന് യാമിനി ആരോപിച്ചു.

ഈ സമയമെല്ലാം കാറിലിൽ അവശനിലയിൽ ഇരിക്കുകയായിരുന്ന അമ്രോഹിക്ക് ഇടയ്‌ക്കെപ്പോഴോ ഓക്‌സിജൻ സിലിണ്ടർ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. ശ്വാസ തടസ്സം കാരണം മാസ്‌ക് വലിച്ചെറിഞ്ഞു. സംസാര തടസ്സവുമുണ്ടായി. അർധരാത്രിയോടെ കാറിനുള്ളിൽ തന്നെ മരിച്ചതായും യാമിനി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP